Hareesh Kanaran, NM Badusha ഫെയ്സ്ബുക്ക്
Entertainment

'ഇത്രയും അപമാനിതനാക്കിയിട്ട് ഇനിയെന്ത് ഒത്തുതീര്‍പ്പ്? സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല'; ഹരീഷിന് മറുപടിയുമായി ബാദുഷ

എനിക്ക് എതിരെ കൂലി എഴുത്ത് കാരെ കൊണ്ട് ആക്രമിച്ചോളൂ

സമകാലിക മലയാളം ഡെസ്ക്

താന്‍ ഹരീഷ് കണാരനെ വിളിച്ച് എല്ലാം സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. ഹരീഷിനേയും ഭാര്യയേയും വിളിച്ചിരുന്നുവെന്നും എ്ന്നാല്‍ അവര്‍ ഫോണെടുത്തില്ലെന്നുമാണ് ബാദുഷ പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ബാദുഷയുടെ പ്രതികരണം.

''ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാന്‍ വിളിച്ചിരുന്നു. അവര്‍ ഫോണ്‍ എടുത്തില്ല. അന്നു തന്നെ നിര്‍മ്മലിനെ വിളിച്ചു ഞാന്‍ കാര്യങ്ങള്‍ സംസാരിച്ചു. ഞാന്‍ സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ഈ ജനങ്ങളുടെ മുന്നില്‍ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീര്‍പ്പ്? എനിക്ക് പറയാനുള്ളതെല്ലാം എന്റെ റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയും. അത് വരെ എനിക്ക് എതിരെ കൂലി എഴുത്ത് കാരെ കൊണ്ട് ആക്രമിച്ചോളൂ. ഈ അവസ്ഥയില്‍ എന്നോടൊപ്പം കൂടെ നില്‍ക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി'' എന്നാണ് ബാദുഷയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം മധുരകണക്ക് എന്ന സിനിമയുടെ തിയേറ്റര്‍ വിസിറ്റിനിടെ യൂട്യൂബര്‍മാരോട് സംസാരിക്കവെയാണ് ഹരീഷ് ബാദുഷ വിളിച്ചുവെന്ന് പറഞ്ഞത്. ബാദുഷയുമായുള്ള പ്രശ്‌നം സെറ്റില്‍ ചെയ്‌തോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബാദുഷ വിളിച്ച് സംസാരിച്ചു, എല്ലാം സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് ഹരീഷ് പറയുന്നത്. ഈ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ബാദുഷയുടെ പ്രതികരണം.

'ബാദുക്കയുമായിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. സെറ്റില്‍ ചെയ്‌തോളാമെന്ന് പറഞ്ഞിട്ടുണ്ട്. മൂപ്പര് ചെറിയൊരു വിഷയത്തിലാണ്. അത് കഴിഞ്ഞിട്ട് സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാം ഒരു സമയം ദോഷം'' എന്നായിരുന്നു ഹരീഷിന്റെ പ്രതികരണം. അതേസമയം ബാദുഷയ്‌ക്കെതിരെ നിരവധി പേരാണ് കമന്റിലെത്തുന്നത്. ആദ്യം വാങ്ങിച്ച കാശ് തിരിച്ചു കൊടുക്ക്, അതും റേച്ചല്‍ സിനിമയും തമ്മിലെന്ത് ബന്ധമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Badusha says he never agreed for settlement in Hareesh Kanaran's allegations. says Hareesh and wife didn't pick up his phonecalls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഓണായി; കോള്‍ ചെയ്തപ്പോള്‍ കട്ടാക്കി

സൗഹൃദത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ കൊണ്ടുവന്നതല്ല; പിന്തുണച്ചത് സംഘടനാ പ്രവര്‍ത്തനത്തെ, മറ്റ് രീതികളെയല്ല; രാഹുലിനെ തള്ളി ഷാഫി പറമ്പില്‍

യുഎഇ ദേശീയ ദിനാഘോഷം അതിരുവിട്ടു; 16 പേർ അറസ്റ്റിൽ

ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി യോജിക്കാനാകില്ല, അവരുടെ പഴയ സാഹിത്യം ഇപ്പോഴും വിപണിയിലുണ്ട്: എം കെ മുനീര്‍

'പുറത്താക്കാന്‍ ഇന്നലെ തന്നെ തീരുമാനിച്ചു; ഈ പാര്‍ട്ടിയില്‍ അഭിമാനം; മുഖ്യമന്ത്രി അറസ്റ്റ് ഒഴിവാക്കുന്നത് ലൈവ് ആയി നിര്‍ത്താന്‍'

SCROLL FOR NEXT