ബൈജു സന്തോഷ് ഫെയ്സ്ബുക്ക്
Entertainment

സൂപ്പര്‍സ്റ്റാറെന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല, വേദിയില്‍ കയറാതെ ബൈജു സന്തോഷ്; വിഡിയോ

സൂപ്പര്‍സ്റ്റാര്‍ എന്ന സംബോധന ചെയ്ത് അവതാരക വേദിയിലേക്ക് ക്ഷണിച്ചതില്‍ താരം അതൃപ്തി വ്യക്തമാക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന നടനാണ് ബൈജു സന്തോഷ്. സ്‌ക്രീനിന് പുറത്തെ ബൈജുവിന്റെ സംസാരവും വിഡിയോയുമെല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് പുതിയ ചിത്രം നുണക്കുഴിയുടെ സക്‌സസ് മീറ്റില്‍ നിന്നുള്ള വിഡിയോ ആണ്.

സൂപ്പര്‍സ്റ്റാര്‍ എന്ന സംബോധന ചെയ്ത് അവതാരക വേദിയിലേക്ക് ക്ഷണിച്ചതില്‍ താരം അതൃപ്തി വ്യക്തമാക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന് മാറ്റി പറഞ്ഞാലേ വേദിയിലേക്ക് വരൂ എന്ന് പറഞ്ഞ് താരം സദസില്‍ തന്നെ ഇരിക്കുകയായിരുന്നു. താരത്തിന്റെ പ്രതിഷേധത്തെ അവതാരക ക്ഷമാപണം നടത്തുകയായിരുന്നു ഇതോടെയാണ് താരം സ്‌റ്റേജില്‍ കയറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂപ്പര്‍സ്റ്റാര്‍ ബൈജു സന്തോഷ് എന്നു പറഞ്ഞാണ് താരത്തെ വേദിയിലേക്ക് ക്ഷണിച്ചത്. താന്‍ വരില്ലെന്നും അവരോട് തിരുത്തി പറയാനും താരം ആവശേയപ്പെട്ടു. ഞാന്‍ അങ്ങയെ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ്. എനിക്ക് അങ്ങ് സൂപ്പര്‍സ്റ്റാര്‍ ആണ്- എന്ന് പറഞ്ഞ അവതാരക ബൈജുവിനോട് ക്ഷമാപണം നടത്തി. ഇതോടെയാണ് താരം വേദിയിലേക്ക് കയറിയത്. വന്‍ കയ്യടികളോടെയാണ് താരത്തെ കാണികള്‍ സ്വാ?ഗതം ചെയ്തത്. ബേസില്‍ ജോസഫിനേയും ?ഗ്രേസ് ആന്റണിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നുണക്കുഴി. തിയറ്ററില്‍ മികച്ച വിജയമാവുകയാണ് ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ