Baiju Santhosh വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എഴുന്നേറ്റയുടൻ രണ്ട് ലിറ്റർ വെള്ളം കുടിക്കണം, ഇതിലൊന്നും ഒരു കാര്യവുമില്ല; ഓരോ ഡോക്ടർമാരും ഓരോന്നാണ് പറയുന്നത്'

അപ്പോൾ ഇത്രയും കാലം കഴിച്ചത് പാരസറ്റമോൾ അല്ലേ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നമ്മുടെ ഇഷ്ടങ്ങളൊക്കെ മാറ്റി വച്ച് നല്ല രീതിയിൽ ത്യാ​ഗം ചെയ്താൽ മാത്രമേ നമുക്ക് നല്ല ശരീരമുണ്ടാവുകയുള്ളൂവെന്ന് നടൻ ബൈജു സന്തോഷ്. ഒരു സിനിമയ്ക്ക് വേണ്ടിയാണെങ്കിൽ ചിലപ്പോൾ ഒന്നുരണ്ട് മാസം താൻ ഇത്തരം ത്യാ​ഗമൊക്കെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഉയിരിന്റെ പ്രൊമോഷന്റെ ഭാ​ഗമായി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബൈജു സന്തോഷ്.

"എനിക്ക് ഫിറ്റ്നസ് റുട്ടീനൊക്കെയുണ്ട്. എന്തൊക്കെ ചെയ്താലും ഡയറ്റും എക്സർസൈസുമൊക്കെ ചെയ്യുമ്പോൾ ത്യാ​ഗം ചെയ്യണം. നമ്മുടെ ഇഷ്ടങ്ങളൊക്കെ മാറ്റി വച്ച് നല്ല രീതിയിൽ ത്യാ​ഗം ചെയ്താൽ മാത്രമേ നമുക്ക് നല്ല ശരീരമുണ്ടാവുകയുള്ളൂ. ഒരു സിനിമയ്ക്ക് വേണ്ടിയാണെങ്കിൽ ചിലപ്പോൾ ഒന്നുരണ്ട് മാസം ഞാൻ ത്യാ​ഗമൊക്കെ ചെയ്യും.

ഞാൻ വളരെ ലേറ്റ് ആയി ഭക്ഷണം കഴിക്കുന്ന ആളാണ്. മണി ഒന്നും പറയുന്നില്ല, പക്ഷേ ലേറ്റ് ആയിട്ടാണ് കഴിക്കാറ്. ബർ​ഗർ, സാൻവിച്ച് പോലുള്ള സാധനങ്ങളേ ഞാൻ കഴിക്കില്ല. പൊറോട്ടയോ, മധുരമുള്ളതോ ഒന്നും ഞാൻ കഴിക്കാറില്ല. രാവിലെ ഇഡലി, ദോശ അങ്ങനെയുള്ള സാധനങ്ങൾ കഴിക്കാറില്ല. ഓട്സ് കഴിക്കും.

പണ്ട് മുതലേ ഞാൻ ഓട്സ് കഴിക്കുന്നയാളാ. 10000 സ്റ്റെപ്പ് നടക്കണം, നാല് ലിറ്റർ വെള്ളം കുടിക്കണം...എന്നൊക്കെ ചുമ്മാ പറയുന്നതാ. ഒരു മാസം നമുക്ക് 9000 സ്റ്റെപ്പേ നടക്കാൻ പറ്റുള്ളൂ... അപ്പോൾ മരിച്ചു പോകുമോ. ഇതൊക്കെ ചുമ്മാ അടിച്ചിറക്കുന്നതല്ലേ. എണ്ണിയെണ്ണി നടക്കാൻ പറ്റുമോ. എത്ര നടന്നെന്ന് ആർക്ക് അറിയാൻ പറ്റും.

രാവിലെ എഴുന്നേറ്റയുടൻ രണ്ട് ലിറ്റർ വെള്ളം കുടിക്കണം. ഇതിലൊന്നും ഒരു കാര്യവുമില്ല. ദാഹിക്കുമ്പോൾ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുക. അത്രയേ ഉള്ളൂ. ഞാൻ അതൊക്കെയേ ചെയ്യാറുള്ളൂ. രാവിലെ എഴുന്നേറ്റ ഉടനെ നമുക്ക് വെള്ളം വേണ്ട, എന്നാൽ കുത്തിക്കേറ്റാൻ പറ്റുമോ രണ്ട് ലിറ്റർ വെള്ളം. എനിക്ക് പറ്റില്ല. ഇതൊക്കെ ആര് പറയുന്നു.

ഓരോ ഡോക്ടർമാരും ഓരോന്നാണ് പറയുന്നത്. ഇതിൽ ആര് പറയുന്നതാണ് ശരിയിപ്പോൾ. ഞാനതുകൊണ്ട് ഈ ഭാ​ഗമേ കാണാറില്ല. ഓരോരുത്തരും ഓരോന്ന് പറയും. പാരസറ്റമോൾ കഴിച്ചാൽ കിഡ്നി അടിച്ചു പോകുമെന്ന് ഇപ്പോൾ പറയുന്നു. അപ്പോൾ ഇത്രയും കാലം കഴിച്ചത് പാരസറ്റമോൾ അല്ലേ". - ബൈജു സന്തോഷ് പറഞ്ഞു. എന്തായാലും ബൈജു സന്തോഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Baiju Santhosh opens up about his fitness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ