Baiju Santhosh Replies To Photographer വീഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ഇയാള് പറയും പോലെ ചെയ്യാനല്ലേ ഞാന്‍ വന്നിരിക്കുന്നത്'; കല്യാണ വീട്ടില്‍ ഫോട്ടോഗ്രാഫറോട് ബൈജുവിന്റെ തഗ്ഗ്; വീഡിയോ വൈറല്‍

സംഭവം വരനും വധുവിനുമൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ

Author : അബിന്‍ പൊന്നപ്പന്‍

തഗ്ഗ് മറുപടികളുടെ രാജാവാണ് ബൈജു സന്തോഷ് (Baiju Santhosh). അഭിമുഖമായാലും പ്രൊമോഷന്‍ പരിപാടിയായാലും ശരി, നോക്കിയും കണ്ടും ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കില്‍ ബൈജുവിന്റെ പക്കല്‍ നിന്നും തലയ്ക്ക് കൊട്ട് കിട്ടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനാണ് ബൈജു. അഭിമുഖങ്ങളില്‍ നിന്നും മറ്റുമുള്ള ബൈജുവിന്റെ തഗ്ഗ് മറുപടികള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ബൈജുവിന്റെ പുതിയൊരു വീഡിയോ വൈറലാവുകയാണ്.

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ബാലു കിരിയത്തിന്റെ മകന്റെ വിവാഹം നടന്നത്. വിവാഹത്തില്‍ അതിഥിയായി ബൈജുവുമെത്തിയിരുന്നു. വരനും വധുവിനുമൊപ്പം നിന്ന് ബൈജു ഫോട്ടോയെടുക്കുന്നതിനിടെയാണ് രസകരമായ സംഭവമുണ്ടാകുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യവെ വരന് ഹസ്തദാനം നല്‍കിയ താരത്തോട് വധുവിനും കൈ നല്‍കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബൈജു ഉടന്‍ തന്റേതായ ശൈലിയില്‍ അവര്‍ക്ക് മറുപടി നല്‍കുകയാണ്.

''ഓ ഇയാള് പറയും പോലെ ചെയ്യാനല്ലേ ഞാന്‍ ഇങ്ങ് വന്നിരിക്കുന്നത്'' എന്നായിരുന്നു ബൈജുവിന്റെ മറുപടി. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കല്യാണ വീട്ടില്‍ മെയിന്‍ ആകാന്‍ ശ്രമിക്കുന്ന എല്ലാ ക്യാമറാമാന്മാര്‍ക്കുമുള്ളതാണ് ബൈജുവിന്റെ മറുപടിയെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം വീഡിയോ പങ്കുവച്ചത് ഫോട്ടോഗ്രാഫര്‍മാര്‍ തന്നെയാണെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വ്യസനസമേതം ബന്ധുമിത്രാദികള്‍ ആണ് ബൈജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജെഎസ്‌കെ, ഭഭബ തുടങ്ങിയവാണ് അണിയറയിലുള്ള സിനിമകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത