Baiju Santhosh on Mohanlal and Adoor Gopalakrishnan ഇന്‍സ്റ്റഗ്രാം
Entertainment

'ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതു കൊണ്ട് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി'; അടൂരിനെതിരെ ബൈജു

താരത്തിന്റെ കമന്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അബിന്‍ പൊന്നപ്പന്‍

കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. വാനോളം മലയാളം ലാല്‍ സലാം എന്ന പരിപാടിയിലൂടെയായിരുന്നു സംസ്ഥാനത്തിന്റെ ആദരം. പരിപാടിക്കിടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവും മോഹന്‍ലാലിന്റെ പരോക്ഷമായ മറുപടിയും വാര്‍ത്തയായി മാറിയിരുന്നു.

ഇതിനിടെ ഇപ്പോഴിതാ ഈ വിഷയത്തിലുള്ള നടന്‍ ബൈജു സന്തോഷിന്റെ പ്രതികരണം വൈറലായി മാറുകയാണ്. മുമ്പ് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ലാല്‍ സലാം പരിപാടിയിലെ മോഹന്‍ലാലിന്റെ മറുപടിയുമെല്ലാം ചേര്‍ത്തുവച്ചുള്ള വിഡിയോയുടെ താഴെയാണ് ബൈജു സന്തോഷ് പ്രതികരണവുമായി എത്തിയത്.

'ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതു കൊണ്ട് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി' എന്നായിരുന്നു ബൈജുവിന്റെ കമന്റ്. ഇന്റര്‍വ്യുകളില്‍ കൗണ്ടറടിച്ച് കയ്യടി നേടുന്നത് പോലെ കമന്റിലും ബൈജു അണ്ണന്‍ തൂക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബൈജുവിന്റെ സ്റ്റൈലില്‍ തന്നെ ഒരു മര്യാദയൊക്കേ വേണ്ടേ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ലാല്‍ സലാം പരിപാടിയില്‍ സംസാരിക്കവെ, തനിക്ക് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇതുപോലൊരു ആദരവ് കിട്ടിയിരുന്നില്ലെന്നായിരുന്നു അടൂര്‍ പറഞ്ഞത്. പിന്നീട് മോഹന്‍ലാല്‍ തന്റെ പ്രസംഗത്തിനിടെ 'എന്നെപ്പറ്റി ആദ്യമായി പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി' എന്ന് പറയുകയായിരുന്നു. ഇത് വൈറലാവുകയും ചെയ്തു.

മോഹന്‍ലാലിനെ നായകനാക്കി താന്‍ എന്തുകൊണ്ട് ഇതുവരേയും സിനിമ ചെയ്തില്ല എന്ന ചോദ്യത്തിന് അടൂര്‍ നല്‍കിയ മറുപടിയും വൈറലായിരുന്നു. '' മോഹന്‍ലാലിന് നല്ലവനായ റൗഡി ഇമേജാണ്. എനിക്ക് ആ ഇമേജ് പറ്റില്ല. റൗഡി എങ്ങനെയാണ് നല്ലവനാകുന്നത്. റൗഡി റൗഡി തന്നെയാണ്' എന്നാണ് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞത്. ഈ വിഡിയോയും മോഹന്‍ലാലിന്റേയും അടൂരിന്റെ ലാല് സലാം വേദിയിലെ പ്രസംഗങ്ങളും കോര്‍ത്തിണക്കിയ വിഡിയോയുടെ താഴെയാണ് ബൈജു കമന്റുമായെത്തിയത്.

Baiju Santhosh on Mohanlal and Adoor Gopalakrishnan over Lal Salaam program scenario. Says Mohanlal became superstar by not acting in Adoor's film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT