Bandra  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

മൂന്ന് വർഷങ്ങൾക്ക് ശേഷം 'ബാന്ദ്ര' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്

വമ്പൻ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമാണ് നേരിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ ഒടിടിയിലേക്ക്. റിലീസ് ചെയ്ത് മൂന്ന് വർഷങ്ങൾക്കു ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ഈ മാസം നവംബർ 13ന് സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. വമ്പൻ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമാണ് നേരിട്ടത്.

ഉദയകൃഷണ തിരക്കഥയെഴുതിയ ചിത്രത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്സാണ്ടർ ഡൊമിനിക്ക് എന്ന അലയായാണ് ദിലീപ് എത്തിയത്. നടി തമന്ന ഭാട്ടിയ ആയിരുന്നു നായികയായി എത്തിയിരുന്നത്. 12 കോടിക്കു തുടങ്ങിയ സിനിമ പൂർത്തിയായപ്പോൾ 35 കോടിയായെന്നും തിരികെ കിട്ടിയത് മൂന്ന് കോടി രൂപയാണെന്നും നിർമാതാവായ അജിത് വിനായക വെളിപ്പെടുത്തിയിരുന്നു.

ഡിനോ മോറിയ, മംമത മോഹൻദാസ്, കലാഭൻ ഷാജോൺ, ശരത്കുമാർ, ഗണേഷ് കുമാർ, സിദ്ദിഖ് തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. സാം സി എസാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Bandra OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

ഗ്യാനേഷ് കുമാറിനെതിരെ നിരവധി പരാതികള്‍, വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷിക്കും : മന്ത്രി രമേശ് ചെന്നിത്തല

ഇന്ത്യൻ ബോക്സ് ഓഫീസിൽ ആധിപത്യം തുടർന്ന് ‘പുഷ്പ 2’; രാമായണയുടെ സ്ഥാനം എവിടെ?

'ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്'

പെട്രോളില്‍ 31.2% വരെ എഥനോള്‍; ഇന്ധന ഗുണനിലവാരത്തില്‍ ആശങ്ക, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക