Tovino Thomas, Baradwaj Rangan 
Entertainment

'നിങ്ങളുടെ പേര് എപ്സ്റ്റീന്‍ ഫയല്‍സിലുണ്ടോ?'; ടൊവിനോയോട് ഭരദ്വാജ് രംഗന്‍റെ 'തമാശ'; അങ്കിളിന് വിരമിക്കാന്‍ ടൈം ആയെന്ന് സോഷ്യല്‍ മീഡിയ

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ ടൊവിനോ തോമസിനോടുള്ള അനുചിതമായ ചോദ്യത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ് പ്രശസ്ത സിനിമാ നിരൂപകനായ ഭരദ്വാജ് രംഗന്‍. അതിരടി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ടൊവിനോ തോമസും ബേസില്‍ ജോസഫും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം.

ലോകത്ത് നടക്കുന്ന യുദ്ധങ്ങളും എപ്സ്റ്റീന്‍ ഫയല്‍സും പോലുള്ള സംഭവങ്ങള്‍ തന്നെ മാനസികമായും അല്ലാതേയും എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംസാരിക്കുകയായിരുന്നു ടൊവിനോ. ഇതിനിടെയാണ് ഭരദ്വാജ് അപക്വമായ ചോദ്യം ഉന്നയിക്കുന്നത്. ടൊവിനോയുടെ വാക്കുകള്‍ മുറിച്ചു കൊണ്ടുള്ള ചോദ്യം രംഗത്തിന്റെ മൂഡ് തന്നെ മാറ്റുന്നതായിരുന്നു.

''മറ്റൊരു ഭൂഖണ്ഡത്തില്‍ നടക്കുന്ന കാര്യങ്ങളും നമ്മളെ ബാധിക്കും. യുദ്ധം നടക്കുന്നുണ്ട്. എപ്സ്റ്റീന്‍ ഫയല്‍സുണ്ട്. അതേക്കുറിച്ചൊക്കെ ഞാനും വായിക്കുന്നുണ്ട്. ഇവിടെ ഇരിക്കുന്ന എന്നേയും അത് വിഷമിപ്പിക്കുന്നു'' എന്ന് ടൊവിനോ പറഞ്ഞതും 'നിങ്ങളെന്തിനാണ് എപ്സ്റ്റീന്‍ ഫയല്‍സിനെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്നത്?' എന്ന് ഭരദ്വാജ് രംഗന്‍ ചോദിച്ചു.

''കുട്ടിക്കാലത്ത് ഞാന്‍ കരുതിയിരുന്നത് ഈ ലോകം മനോഹരമാണെന്നാണ്. പക്ഷെ ഓരോ വര്‍ഷം കഴിയുന്തോറും അത് അങ്ങനെയല്ലെന്ന് ബോധ്യപ്പെടുകയാണ്.'' എന്ന് ടൊവിനോ മറുപടി നല്‍കി. പിന്നാലെയാണ് 'നിങ്ങളുടെ പേര് ആ ലിസ്റ്റില്‍ ഇല്ലല്ലോ അല്ലേ?' എന്ന അപക്വമായ 'തമാശ' ചോദ്യവുമായി രംഗനെത്തുന്നത്. ഈ വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശമാണ് ഭരദ്വാജ് രംഗനെതിരെ ഉയരുന്നത്.

'ബിആര്‍ വളരെ ഇന്‍സെന്‍സിറ്റീവായ നിരൂപകനാണ്. അദ്ദേഹം ഇന്റര്‍വ്യു ചെയ്യുന്നത് നിര്‍ത്താന്‍ സമയമായിരിക്കുന്നു, ഇവന്‍ എന്ത് അര്‍ത്ഥത്തില്‍ ആണോ ടൊവിനോയോട് ഈ ചോദ്യം ചോദിച്ചത്? ചെവിക്കല്ല് നോക്കി ഒരെണ്ണം കൊടുക്കണം, ഭരദ്വാജ് അങ്കിളിന് വിരമിക്കാന്‍ സമയമായി, ഇയാള്‍ ഇപ്പോഴും പഴയ നൂറ്റാണ്ടിലാണ്' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

അതേസമയം ബേസില്‍ ജോസഫ് നായകനും ടൊവിനോ തോമസ് വില്ലനുമായ അതിരടി തിയേറ്ററുകളിലേക്ക് എത്തുകയാണ്. മെയ് 14 ന് ചിത്രം തിയേറ്ററുകളിലെത്തും. അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിയ ഷിഹബുവാണ് നായിക. വിനീത് ശ്രീനിവാസനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Baradwaj Rangan's question about Epstein Files to Tovino Thomas sparks social media outrage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല, ഇങ്ങനെ പോയാല്‍ അണികളുടെ അടികിട്ടും; കടുത്ത അതൃപ്തിയുമായി ലീഗ്

Kerala CM Selection Live: ഡല്‍ഹിയില്‍ എത്താന്‍ മുരളീധരനു നിര്‍ദേശം, നാളെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച

ഇടവപ്പാതിയും ഞാറ്റുവേലയും; വെറും മഴക്കാലമല്ലിത്, സമൃദ്ധി ഉറപ്പിക്കുന്ന അനുഗ്രഹകാലം

ടൈലിലെ കറയും അഴുക്കും മാറാൻ അടിപൊളി ഹാക്കുകൾ

രോഹിത്, സൂര്യ, തിലക്, മുംബൈ ഇന്ത്യൻസ്... എല്ലാവരേയും ഹർദിക് 'അൺ ഫോളോ' ചെയ്തു? സത്യം എന്താണ്

SCROLL FOR NEXT