'ഫ്രീ യാത്ര'യിൽ 'സീറ്റില്ല'! കെഎസ്ആർടിസിയിൽ നിൽക്കേണ്ട അവസ്ഥ; പുരുഷന്മാർക്കും സംവരണം വേണമെന്ന് ആവശ്യം

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതോടെ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു
Priyadarshini free travel
Priyadarshiniexpress
Updated on
1 min read

കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ ഇപ്പോൾ സീറ്റ് കിട്ടുന്നത് ലോട്ടറി അടിക്കുന്നതു പോലെയായി! പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതോടെ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു. അതോടെ സീറ്റിനായി ചെറിയ ‘മത്സര പരീക്ഷ’ തന്നെ വേണമെന്ന് യാത്രക്കാർ പറയുന്നു.

പുരുഷന്മാർക്കും സീറ്റ് സംവരണം വേണമെന്ന ആവശ്യവുമായി അഖില കേരള ബസ് യാത്രിക അസോസിയേഷൻ രംഗത്തെത്തി. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയ സംഘടന, കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും പുരുഷ യാത്രക്കാർക്കും പ്രത്യേക സംവരണ സീറ്റുകൾ വേണമെന്നാണ് ആവശ്യം.

Priyadarshini free travel
ഓപ്പറേഷന്‍ തൂഫാന്‍: വ്യാഴാഴ്ച മാത്രം അറസ്റ്റിലായത് 131 പേര്‍

സ്ത്രീ യാത്രികരുടെ എണ്ണം വർധിച്ചതോടെ ദിവസേന യാത്ര ചെയ്യുന്നവർ, ദീർഘദൂര യാത്രക്കാർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കും സീറ്റ് കിട്ടാൻ കഷ്ടപ്പാടായെന്നാണ് അസോസിയേഷൻ പറയുന്നത്. ചിലപ്പോൾ ‘ഇരിക്കാനല്ല, പിടിച്ചുനിൽക്കാനാണ് ബസ് യാത്ര‘ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ സ്ത്രീകൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സംവരണം നിലവിലുണ്ടെങ്കിലും പുരുഷന്മാർക്ക് പ്രത്യേക സീറ്റുകൾ ഇല്ലാത്തത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നാണ് വാദം. ഹെർണിയ, നടുവേദന, ഹൃദ്രോഗം, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയ പുറമേ കാണാനാകാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്കും ഒറ്റ നിൽപ്പിൽ നീണ്ടു നിൽക്കുന്ന യാത്ര വലിയ ബുദ്ധിമുട്ടാകുന്നുവെന്നും നിവേദനത്തിൽ പറയുന്നു.

Priyadarshini free travel
'വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാന്‍ എല്‍ഡിഎഫ് നിര്‍ദേശിച്ചിരുന്നില്ല, മുഖ്യമന്ത്രിയുടേത് വസ്തുതാവിരുദ്ധ പരാമര്‍ശം'
Priyadarshini free travel
എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനം; പ്രായപരിധി ഉയർത്തി
Priyadarshini free travel
പരിസ്ഥിതി ലോല മേഖല: ജനവാസ മേഖലയും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം
Summary

KSRTC Priyadarshini Bus Service, free travel Demand for reservation for men

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com