Basil Joseph  
Entertainment

'ഇനി പുതിയ പരീക്ഷണം', സിനിമ നിര്‍മാണ കമ്പനി പ്രഖ്യാപിച്ച് ബേസില്‍, 'ആദ്യ നായകന്‍ ഞാനല്ലേ' എന്ന് ടൊവിനോ

ചെറിയ ഒരു അനിമേഷന്‍ വിഡിയോ പങ്കുവച്ചാണ് ബേസിലിന്റെ പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

സംവിധായകനായും നടനായും മികവ് തെളിയിച്ച ബേസില്‍ ജോസഫ് സിനിമ നിര്‍മാണത്തിലേക്ക്. 'ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്' എന്ന പേരിലാണ് നിര്‍മാണ കമ്പനി. പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുന്നു എന്ന് ബേസില്‍ തന്നെയാണ് അറിയിച്ചത്. ചെറിയ ഒരു അനിമേഷന്‍ വിഡിയോ പങ്കുവച്ചാണ് ബേസിലിന്റെ പ്രഖ്യാപനം.

'ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു, സിനിമ നിര്‍മാണം. എങ്ങനെ എന്നത് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകള്‍ പറയാന്‍ ആണ് ആഗ്രഹിക്കുന്നത്. പുതിയ പാത എവിടേക്ക് നീങ്ങും എന്ന് കാത്തിരിക്കുന്നു.' ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റിലേക്ക് സ്വാഗതം എന്നും ബേസില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

ബേസിലിന്റെ പ്രഖ്യാപനം പതിവ് പോലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിതുറന്നു. ആദ്യ സിനിമയിലെ നായകന്‍ ഞാനല്ലേ എന്നാണ് ടൊവിനൊ തോമസ് പോസ്റ്റിന് നല്‍കിയിരിക്കുന്ന കമന്റ്. ഞാനും എന്ന് നടി ഉണ്ണിമായ പ്രസാദും കമന്റില്‍ പറയുന്നു. ഈ ചിരി എന്നാണ് നടി നിഖില വിമല്‍ നല്‍കിയിരിക്കുന്ന കമന്റ്. ആന്റണി പെപ്പെ, സക്കറിയ തുടങ്ങിയവരും കമന്റുമായി എത്തിയിട്ടുണ്ട്.

സംവിധായകന്‍ എന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുള്ള ബേസില്‍ നിലവില്‍ അഭിനേതാവ് എന്ന റോളിലും മലയാളത്തില്‍ സജീവമാണ്. നായകന്‍, സഹനടന്‍, പ്രതിനായക വേഷങ്ങളിലും ബേസില്‍ മികവ് തെളിയിച്ചിട്ടുണ്ട്. മരണമാസ് ആണ് ബേസില്‍ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Basil Joseph Entertainment: Director-actor Basil Joseph is set to produce a film through his production company.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT