Basil Joseph വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ലോകയിൽ വലിയൊരു റോൾ ആയിരുന്നു, ചെയ്യാൻ പറ്റിയില്ല; ഇപ്പോൾ ഞാനതിൽ ദുഃഖിക്കുന്നു'

ആ വലിയ വേഷം നിരസിച്ചതിൽ ഇപ്പോൾ ദുഃഖമുണ്ടെന്നും ബേസിൽ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തി വിജയക്കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയ​ദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ലോക. ഇപ്പോഴിതാ സിനിമയിലേക്ക് ഒരു വേഷം ചെയ്യാൻ സംവിധായകൻ ഡൊമിനിക് അരുൺ തന്നെ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്.

ആ വലിയ വേഷം നിരസിച്ചതിൽ ഇപ്പോൾ ദുഃഖമുണ്ടെന്നും ബേസിൽ പറഞ്ഞു. ഏത് വേഷം ചെയ്യാനാണ് സമീപിച്ചതെന്ന് താരം വെളിപ്പെടുത്തിയില്ല. കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചിൻ ബ്ലൂ ടൈഗേഴ്സിന്റെ കൂടെയുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ.

‘'ലോക' എന്ന സിനിമയിൽ ഇല്ല പക്ഷെ ലോക സിനിമയിൽ ഉണ്ട്. ആ സിനിമയിൽ ഒരു വേഷം ചെയ്യാൻ ഉണ്ടയായിരുന്നു, പക്ഷേ ഞാൻ ചെയ്തില്ല. അത് വേറൊരാൾ ചെയ്തു. ഇപ്പോൾ ഞാനതിൽ ദുഃഖിക്കുന്നു. വലിയ റോൾ ആയിരുന്നു. ഡൊമിനിക് കഥ ഒക്കെ പറഞ്ഞതാണ്. പക്ഷേ വേറെ കുറച്ച് കാരണങ്ങൾ കൊണ്ട് അത് ചെയ്യാൻ പറ്റിയില്ല.’- ബേസിൽ പറഞ്ഞു.

കല്യാണി പ്രിയദർശനെ നായികയാക്കി മലയാളത്തിൽ ഒരുക്കിയ സൂപ്പർ ഹീറോ സിനിമയാണ് ‘ലോക’. ദുൽഖർ സൽമാൻ നിർമിച്ച് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’ ഭാഷയുടെ അതിർത്തികൾ ഭേദിച്ച് പ്രദർശനം തുടരുന്നു. 30 കോടി ചെലവിൽ നിർമിച്ച സിനിമ, 100 കോടിയും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്.

മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. കല്യാണിയ്ക്കും നസ്‌ലിനും പുറമേ ചന്തു സലിംകുമാർ, അരുൺ കുര്യൻ, നിഷാന്ത് സാ​ഗർ, രഘുനാഥ് പാലേരി, വിജയ രാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Actor Basil Joseph has revealed that he was initially approached to play a role in Lokah.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT