Basil Joseph, Thalaivar 173 ഫെയ്സ്ബുക്ക്
Entertainment

'തലൈവര്‍ 173' യിൽ രജനികാന്തിനൊപ്പം ബേസിലും; ആവേശത്തിൽ ആരാധകർ

ഇപ്പോഴിതാ മലയാളികൾക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

രജനികാന്ത്- കമൽ ഹാസൻ കോമ്പോയിലുള്ള സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും രജനികാന്തും തമ്മിൽ ഒന്നിക്കുന്ന രണ്ട് പ്രൊജക്ടുകള്‍ അടുത്തിടെ അനൗണ്‍സ് ചെയ്തിരുന്നു. 'തലൈവര്‍ 173' എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസന്റെ ഉടമസ്ഥതതയിലുള്ള രാജ്കമല്‍ ഫിലിംസാണ്.

ഇപ്പോഴിതാ മലയാളികൾക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ മലയാളി താരം ബേസിൽ ജോസഫും ഭാ​ഗമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ പുറത്തിറങ്ങിയ രജനികാന്ത് സിനിമകളിൽ മലയാളി അഭിനേതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ജയിലറില്‍ കാമിയോ റോളിൽ മോഹൻലാൽ എത്തിയിരുന്നു.

വേട്ടയ്യനിൽ ഫഹദും മഞ്ജു വാര്യരും ഉണ്ടായിരുന്നു. കൂലിയിൽ ‍സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തി. ബേസിലിനൊപ്പം നസ്‌ലിനും സിനിമയിൽ എത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ശിവകാർത്തികേയൻ സിനിമ ഡോൺ സംവിധാനം ചെയ്തിരുന്ന സിബി ചക്രവർത്തിയാണ് തലൈവർ ചിത്രം സംവിധാനം ചെയ്യുന്നത്.

തലൈവർ 173 സുന്ദർ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർന്ന് ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. അതേസമയം, ഇരുവരും ഒന്നിക്കുന്ന 'KHxRK' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ പ്രൊമോ അടുത്തിടെ പുറത്തുവിട്ടിരുന്നു.

Cinema News: Malayalam Actor Basil Joseph might join Thalaivar 173.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

വീണാ ജോര്‍ജിനെതിരെ നടന്നത് കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം, അക്രമികളുടെ വിളയാട്ടം; രാഷ്ട്രീയ ആഭാസമെന്ന് മുഖ്യമന്ത്രി

ജോലി വാഗ്ദാനം നല്‍കി മതപരിവര്‍ത്തനവും പെണ്‍വാണിഭവും: സഹോദരിമാരുള്‍പ്പെടെ നാല് പേര്‍ പിടിയില്‍

20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കി കേന്ദ്രം, എൻജിന്റെ കേടുപാട് കുറയ്ക്കാനും നടപടി; എന്താണ് മിനിമം റിസര്‍ച്ച് ഒക്ടെയ്ന്‍ നമ്പര്‍ 95?; വിശദാംശങ്ങൾ

ഇന്ത്യാ വിരുദ്ധരുമായി ബന്ധം, സുരക്ഷാ ഏജന്‍സികളെ അറിയിക്കാതെ 247 വിദേശയാത്രകള്‍; രാഹുല്‍ ഗാന്ധിക്കെതിരെ നിതിന്‍ നബിന്‍

SCROLL FOR NEXT