കഠിന കഠോരമി അണ്ഡകടാഹം പോസ്റ്റർ 
Entertainment

‘ഇന്‍ഷാ അള്ളാ …’; ബേസില്‍ ജോസഫിന്റെ കഠിന കഠോരമി അണ്ഡകടാഹത്തിലെ ​ഗാനം പുറത്ത്

കോവിഡ് കാലത്തെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുഹാഷിന്‍ ആണ്

Author : സമകാലിക മലയാളം ഡെസ്ക്


ബേസിൽ ജോസഫ് നായകനായി എത്തുന്ന കഠിന കഠോരമി അണ്ഡകടാഹത്തിലെ വീഡിയോ ഗാനം പുറത്ത്.  ‘ഇന്‍ഷാ അള്ളാ …’ എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. ഷറഫുന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. കപിൽ കപിലനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

കോവിഡ് കാലത്തെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുഹാഷിന്‍ ആണ്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് ചിത്രം നിർമിക്കുന്നത്. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. പെരുന്നാൾ റിലീസായിട്ടാവും ചിത്രം തിയറ്ററിൽ എത്തുക.

ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനര്‍ ടെസ്സ് ബിജോയ്, ആര്‍ട്ട് ഡയറക്ഷന്‍ ബനിത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ് ഷിജിന്‍ പി രാജ് എന്നിവരാണ്. കേരളത്തില്‍ രജപുത്രാ ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആര്‍ ഓ പ്രതീഷ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

അപ്പനിൽ നിന്ന് മക്കൾക്ക് കിട്ടുന്ന 5 സ്വഭാവ സവിശേഷതകൾ

മാനേജർ തസ്തികയിൽ നിരവധി ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, രണ്ട് ലക്ഷം വരെ ശമ്പളം, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം

'നിങ്ങൾ വേറെ എന്തെങ്കിലും ജോലി നോക്ക്, ഇനി അഭിനയിക്കണ്ട'; ജയറാമിനോട് പാർവതി അന്ന് പറഞ്ഞതിനേക്കുറിച്ച് ഉർവശി

'സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ്'; കുലംകുത്തികളുടെ ഓരിയിടലിനെ അവജ്ഞയോടെ തള്ളുന്നുവെന്ന് റിനിയുടെ മറുപടി

SCROLL FOR NEXT