ബേസിൽ ജോസഫ് (Basil Joseph) ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്'; കുത്തിപ്പൊക്കൽ വിഡിയോയ്ക്ക് പിന്നാലെ പുതിയ പോസ്റ്റുമായി ബേസിൽ

'ടൊവിനോയ്ക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി'

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ബേസിൽ ജോസഫ് (Basil Joseph). ബേസിലിന്റെ ഒരു കുട്ടിക്കാല വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. അശ്വമേധം പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബേസിലിന്റെ വിഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ബേസിലിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയത്. നിർമാതാവ് ബാദുഷയും ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

'ടൊവിനോയ്ക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി'., 'ബേസിലെ, നീ തീർന്നെടാ', 'ഇതിന് പിറകിൽ ടൊവിനോ ആണെന്ന് ഒരു കര കമ്പി ഉണ്ട് ശരിയാണോ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. എന്നാൽ വിഡിയോ വൈറലായതിന് പിന്നാലെ കുട്ടിക്കാലത്തെ തന്റെ മറ്റൊരു ചിത്രവുമായി ബേസിലും സോഷ്യൽ മീഡിയയിലെത്തി.

'അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്'- എന്ന അടിക്കുറിപ്പോടെയാണ് ​ഗിറ്റാർ കൈയിൽ പിടിച്ചുള്ള ചിത്രത്തിനൊപ്പം ബേസിൽ കുറിച്ചിരിക്കുന്നത്. ബേസിലിന്റെ ഈ പോസ്റ്റും നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.

'എന്നെ ട്രോളാൻ വേറെ ഒരുത്തനും വരണ്ട ഞാൻ തന്നെ ട്രോളിക്കോളാം', 'അതൊക്കെ ഒരു കാലം', 'ആരെങ്കിലും ട്രോളുന്നതിനു മുന്നേ ഞാൻ തന്നെ ഇട്ടേക്കാം', 'രാമനാഥന് ഇതും വശമുണ്ട് അല്ലേ ?'- എന്നൊക്കെയാണ് ചിത്രത്തിന് താഴെ നിറയുന്ന കമന്റുകൾ. അതേസമയം ടൊവിനോയുടെ കമന്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ടൊവിനോയുടെ കമന്റിനായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്. ബേസിലിന്റേതായി എത്തിയ പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ, മരണമാസ് എന്നീ ചിത്രങ്ങൾ വൻ ഹിറ്റായി മാറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും