Honey Rose ഫയല്‍
Entertainment

'ഹണിറോസ് കോള്‍ ഷീറ്റിന്റെ പേരില്‍ നടുറോഡില്‍ അടിയുണ്ടാക്കി'; തമിഴില്‍ അതോടെ മാര്‍ക്കറ്റില്ലാതായെന്ന് ബയില്‍വാന്‍

ഉദ്ഘാടനങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നത് ശരിയല്ല

സമകാലിക മലയാളം ഡെസ്ക്

നടി ഹണി റോസിനെക്കുറിച്ചുള്ള തമിഴ് നടനും യൂട്യൂബറുമായ ബയില്‍വാന്‍ രംഗനാഥന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. തന്റെ കരിയറിന്റെ ഉയരത്തിലാണ് ഹണി റോസ് ഇന്നുള്ളത്. എന്നാല്‍ തമിഴിലെ അവരുടെ അനുഭവം നേര്‍ വിപരീതമായിരുന്നുവെന്നും ബയില്‍വാന്‍ പറയുന്നു. കോള്‍ ഷീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് ഹണി റോസിന്റെ തമിഴിലെ മാര്‍ക്കറ്റ് ഇടിഞ്ഞതെന്നാണ് ബയില്‍വാന്‍ പറയുന്നത്.

''അവര്‍ക്ക് ധാരാളം ആരാധകരുണ്ട്. കേരളത്തില്‍ അവര്‍ക്ക് ഒരുപാട് ഫോളോവേഴ്‌സുണ്ട്. അതിനാല്‍ കരിയറില്‍ അവര്‍ ഉയരത്തില്‍ നില്‍ക്കുന്നു. അതേസമയം തന്നെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂര്‍ എന്ന ബിസിനസുകാരനെതിരെ കേസ് കൊടുക്കുകയും അകത്താക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം കോടീശ്വരനാണ്. അത്ര ബോള്‍ഡ് ലേഡിയാണ്.'' എന്നാണ് ബയില്‍വാന്‍ പറയുന്നത്.

''എന്നാല്‍ തമിഴ്‌നാട്ടുകാരെ സംബന്ധിച്ച് നേരെ വിപരീതാണ്. രണ്ട് സിനിമയില്‍ അഭിനയിച്ചു. രണ്ട് സിനിമയിലും കൃത്യമായി കോള്‍ ഷീറ്റ് നല്‍കിയില്ല. കോള്‍ ഷീറ്റ് കൊടുത്തിട്ട് വരില്ലെന്ന് പറഞ്ഞു. രണ്ട് മൂന്ന് നിര്‍മാതാക്കള്‍ കോള്‍ ഷീറ്റ് കൊടുത്തിട്ട് എന്താണ് വരാത്തതെന്ന് ചോദിച്ചു. ശരിയായ മറുപടി നല്‍കിയില്ല. ഇവിടെ കോള്‍ ഷീറ്റില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ തന്നെ അവരെ ഒഴിവാക്കും. കോള്‍ ഷീറ്റ് വിഷയത്തിന്റെ പേരില്‍ റോഡില്‍ നിന്ന് വഴക്കുണ്ടാക്കിയിട്ടുണ്ട് ഹണി റോസ്. അതെല്ലാം പത്രത്തില്‍ വന്നതാണ്. അതോടെ ഹണി റോസിന് തമിഴ്‌സിനിമയില്‍ മാര്‍ക്കറ്റ് ഇല്ലാതായി'' എന്നാണ് ബയില്‍വാന്‍ പറയുന്നത്.

അതേസമയം ഹണി റോസിനെ ഉദ്ഘാടനങ്ങളുടേയും മറ്റ് പ്രൊമോഷണല്‍ പരിപാടികളുടേയും പേരില്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ബയില്‍വാന്‍ പറഞ്ഞു. ''അവിടെ സ്വര്‍ണക്കടയുടേയും മറ്റും ഉദ്ഘാടനത്തിലൂടെ ഒരുപാട് പണം സമ്പാദിക്കുന്നുണ്ട്. അതിനെ വിമര്‍ശിക്കുന്നവരോട് ചോദിക്കാനുള്ളത് നിങ്ങള്‍ക്കെന്താണ് പ്രശ്‌നം എന്നാണ്. ഓരോരുത്തര്‍ക്കും ഓരോ വരുമാന മാര്‍ഗം ഉണ്ടാകും. എനിക്ക് യൂട്യൂബാണ്. എന്തിനാണ് യൂട്യൂബ് ചെയ്യുന്നതെന്ന് എന്നോട് ചോദിക്കുമോ? അതുപോലെയാണിതും. ആന്ധ്രയിലും അവരെ സ്‌നേഹത്തോടെ വിളിക്കുന്നു, പരിപാടികളില്‍ പങ്കെടുപ്പിക്കുന്നു. അതിലെന്താണ് തെറ്റ്? '' എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

Bayilvan Ranganathan says Honey Rose has negative image in tamil industry. its because she created some issues with callsheets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇന്റേൺഷിപ്പ്, പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ്; ഡിസംബർ 21 നകം അപേക്ഷിക്കണം

SCROLL FOR NEXT