ചിത്രം: ട്വിറ്റർ 
Entertainment

നടി സ്വാതിലേഖ സെൻഗുപ്ത അന്തരിച്ചു

വൃക്കരോഗം ബാധിച്ചു ചികിത്സയിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗാളി നടി സ്വാതിലേഖ സെൻഗുപ്ത (71) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. വൃക്കരോഗം ബാധിച്ചു ചികിത്സയിലായിരുന്നു. 

2019ൽ പുറത്തിറങ്ങിയ, സുദീപ് ചക്രവർത്തിയുടെ ബറോഫ് എന്ന ചിത്രത്തിലാണു അവസാനമായി അഭിനയിച്ചത്. ഭർത്താവ് രുദ്രപ്രസാദ് സെൻഗുപ്ത, മകൾ സോഹിനി എന്നിവരുമായി ചേർന്നു നടത്തുന്ന നന്ദികർ എന്ന നാടകസംഘത്തിൽ സജീവമായിരുന്നു സ്വാതിലേഖ. 

1984ൽ പുറത്തിറങ്ങിയ സത്യജിത് റേയുടെ ഘരേ ബെയർ എന്ന ചിത്രത്തിൽ സൗമിത്ര ചാറ്റർജിക്കൊപ്പം ബിമല എന്ന സ്വാതിലേഖയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

വേനൽചൂട് തണുപ്പിക്കാൻ, പൈനാപ്പിൾ കൊണ്ടൊരു വൈറൽ ഐറ്റം

'നോക്കിയപ്പോൾ സിന്ധുവിന് എന്നേക്കാൾ ഉയരം'; ഫോട്ടോയ്ക്ക് പിന്നിലെ രസകരമായ കഥ പങ്കുവച്ച് കൃഷ്ണകുമാർ

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

'ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്'; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

SCROLL FOR NEXT