Mohanlal, Berny Ignatius  
Entertainment

'ഇതെന്തൊരു പാട്ടാണ്, എനിക്ക് ശ്വാസം വിടാനുള്ള സമയം വേണ്ടേ'; മോഹന്‍ലാല്‍ ചോദിച്ചു; ക്ലാസിക് ഗാനം പിറന്നതിങ്ങനെ...

കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാകാന്‍ എന്ന പാട്ടും കൊടുത്തിരുന്നു. പക്ഷെ ഈ സിനിമയിലെ സിറ്റുവേഷന് ചേരില്ലെന്ന് പ്രിയന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റാണ് ചന്ദ്രലേഖ. ചിത്രത്തിലെ താരമരപ്പൂവില്‍ എന്ന് തുടങ്ങുന്ന ഗാനം അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടതാണ്. ഈ പാട്ട് പിറന്ന കഥ പങ്കുവെക്കുകയാണ് സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണി. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഓര്‍മകള്‍ പങ്കിട്ടത്.

''ഭയങ്കര വെല്ലുവിളിയായിരുന്നു ആ പാട്ട്. ആ പാട്ട് പൊളിഞ്ഞുരുന്നുവെങ്കില്‍ സിനിമ പൊളിഞ്ഞേനെ. അതിലെ പപ നിനി സസ രിരി സസ എന്ന ഭാഗം ഒറ്റ ശ്വാസത്തിലാണ്. യാതൊരു ബ്രേക്കുമില്ല. ശ്രീക്കുട്ടന്‍ അത് പാടി ഒപ്പിച്ചു. പക്ഷെ മോഹന്‍ലാല്‍ ഇതെന്തൊരു പാട്ടാണ്, എനിക്ക് ശ്വാസം വിടാന്‍ സമയം വേണ്ടെ എന്നൊക്കെ പറഞ്ഞു. പക്ഷെ പുള്ളി തകര്‍ത്തു'' ബേണി പറയുന്നു.

ചന്ദ്രലേഖയുടെ റിലീസ് സമയത്തെ പ്രതിസന്ധിയും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. റിലീസിന്റെ ദിവസം ഞാന്‍ ഓര്‍ക്കുന്നുണ്ട്. രണ്ട് മാസമായി ബസ് സമരമായിരുന്നു. അന്നത്തെ സമരം ഇന്നത്തേത് പോലല്ല. അന്ന് സമരം ആണെങ്കില്‍ പടം വീഴും. ആരും വരില്ല. പക്ഷെ ഈ പടം ഹൈലൈറ്റായി കേറിപ്പോയി. ബസ് സമരത്തിലും കയറിപ്പോയെന്നും അദ്ദേഹം പറയുന്നു. അതസേമയം താമരപ്പൂവില്‍ എന്ന പാട്ടിന് മുമ്പ് താന്‍ പ്രിയദര്‍ശന് നല്‍കിയത് പിന്നീട് കല്യാണ രാമനില്‍ വന്ന കഥയിലെ രാജകുമാരിയും ഗോപകുമാരനും എന്ന പാട്ടാണെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

''പ്രിയദര്‍ശന്‍ ഒരു ടോട്ടല്‍ വിഷ്വലുണ്ടായിരുന്നു. രണ്ട് മൂന്ന് പാട്ട് കൊടുത്തിരുന്നു. കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാകാന്‍ എന്ന പാട്ടും കൊടുത്തിരുന്നു. നല്ല പാട്ടാണ്, പക്ഷെ ഈ സിനിമയിലെ സിറ്റുവേഷന് ഇത് പറ്റില്ല എന്ന് പറഞ്ഞു. താമരപ്പൂവില്‍ പറഞ്ഞപ്പോള്‍ ഓക്കെയായി'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Berny Ignatius recalls the first impression of Mohanlal on Thamarapoovil song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെള്ളി വെളിച്ചം', ചരിത്രമെഴുതി മലയാളി ഷൂട്ടിങ് താരം വി​ദർശ വിനോദ്! ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ

'മലയാളികള്‍ കപട സദാചാരവാദികള്‍; മാധ്യമങ്ങളില്‍ വരുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നു'

അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

സുഹൃത്തിനെ അടിച്ചുകൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടമില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി