ഇന്ത്യന്‍ സിനിമയിലെ അടുത്ത ഇര്‍ഫാന്‍ ഖാന്‍... മികച്ച സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന വിക്രാന്ത് മാസി അറിയപ്പെട്ടിരുന്നത് ഇങ്ങനെയാണ്. എന്നാല്‍ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് 37ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്താനാവുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ടെലിവിഷന്‍ രംഗത്തിലൂടെയാണ് വിക്രാന്ത് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. 2007ല്‍ സംപ്രേഷണം ആരംഭിച്ച ധും മചാവോ ധും ആയിരുന്നു ആദ്യത്തെ സീരിയല്‍. തുടര്‍ന്ന് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി. 2013ല്‍ റിലീസ് ചെയ്ത ലൂട്ടേരയില്‍ സഹതാരമായാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കൊങ്കണ സെന്‍ ശര്‍മ സംവിധാനം ചെയ്ത എ ഡെറ്റ് ഇന്‍ ദി ഗുഞ്ചിലൂടെയാണ് നായകനാവുന്നത്. ചിത്രത്തിലെ പ്രകടനം വലിയ കയ്യടി നേടി. ഹാഫ് ഗേള്‍ഫ്രണ്ട്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, മിര്‍സാപൂര്‍ തുടങ്ങിയവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. താരത്തിന്റെ അഞ്ച് മികച്ച പ്രകടനങ്ങള്‍ ഇവയാണ്.
കൊന്‍കണ സെന്‍ ഗുപ്ത ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2016ലാണ് റിലീസ് ചെയ്തത്. വിക്രാന്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായാണ് ചിത്രത്തെ വിലയിരുത്തുന്നത്. 1970കളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കല്‍കി കോച്‌ലിന്‍, രണ്‍വീര്‍ ഷോരെ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിക്രാന്ത് മാസിയെ വലിയ പ്രശസ്തിയിലേക്ക് എത്തിക്കുന്നത് 12ത് ഫെയില്‍ എന്ന ചിത്രമാണ്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രം മനോജ് കുമാര്‍ ശര്‍മ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. പരാജയങ്ങളില്‍ നിന്ന് വിജയത്തിന്റെ പടികള്‍ കയറുന്ന മനോജ് കുമാറായുള്ള വിക്രാന്തിന്റെ പ്രകടനം വന്‍ ശ്രദ്ധനേടി.
സീരിയല്‍ കില്ലര്‍ കഥാപാത്രമായി എത്തിയ പ്രേക്ഷകരുടെ ഉള്ളില്‍ ഭീതി നിറച്ച കഥാപാത്രമാണ് സെക്റ്റര്‍ 36 ലെ പ്രേം സിങ്. 2006ല്‍ നടന്ന നോയിഡ കൊലപാതക പരമ്പരയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ആദിത്യ നിംബല്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
വിക്രാന്ത് മാസിയും താപ്‌സി പന്നുവും പ്രധാന വേഷത്തിലെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം. 2021ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് വിനില്‍ മാത്യു ആണ്. ഋഷഭ് റിഷു സക്‌സേന എന്ന കഥാപാത്രമായാണ് താരം എത്തിയത്. ഋഷുവിന്റെ കൊലപാതകത്തില്‍ ഭാര്യ റാണി സംശയനിഴലില്‍ നില്‍ക്കുന്നതും തുടര്‍ന്ന് നടക്കുന്ന പൊലീസ് അന്വേഷണവുമാണ് ചിത്രത്തില്‍ പറയുന്നത്. പ്രണവും ചതിയും പ്രതികാരവും പ്രമേയമാക്കി ഒരുക്കിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസിന് എത്തിയത്.
ഹിന്ദിയില്‍ വന്‍ ഹിറ്റായ സീരീസുകളില്‍ ഒന്നാണ് മിര്‍സാപൂര്‍. വിക്രാന്ത് മാസിക്കൊപ്പം പങ്കജ് ത്രിപാഠി, ദിവ്യേന്ദു, അലി ഫസല്‍, ശ്വേത ത്രിപാഠി തുടങ്ങിയ വന്‍ താരനിരയാണ് സീരീസില്‍ അണിനിരന്നത്. ബബ്ലു പണ്ഡിറ്റ് എന്ന കഥാപാത്രമായാണ് വിക്രാന്ത് എത്തിയത്. സാധാരണ കോളജ് വിദ്യാര്‍ത്ഥിയില്‍ നിന്ന് തന്ത്രശാലിയായ ഒരു സൂത്രധാരനിലേക്കുള്ള മാറ്റം അതിസമര്‍ത്ഥമായാണ് വിക്രാന്ത് അവതരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates