വിദ്യാധരന്‍ മാസ്റ്റര്‍ ഫെയ്സ്ബുക്ക്
Entertainment

പാട്ടുകാരനായെത്തി, സംഗീത സംവിധായകനായി തിളങ്ങി; 59 വര്‍ഷത്തിനൊടുവില്‍ വിദ്യാധരന്‍ മാസ്റ്ററെത്തേടി പുരസ്‌കാരം

ജനനം 1947 പ്രണയം തുടരുന്നു എന്ന സിനിമയിലെ പതിരാണെന്ന് ഓര്‍ത്തൊരു കനവില്‍ എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സംഗീതസംവിധായകനായും ഗായകനായും ഏറെ ശ്രദ്ധേയനായ വിദ്യാധരന്‍ മാസ്റ്ററെ തേടി ഒടുവില്‍ സംസ്ഥാന പുരസ്‌കാരമെത്തി. അതും 79-ാം വയസ്സില്‍. സിനിമയിലെത്തി 40 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനസര്‍ക്കാരിന്റെ ആദ്യ പുരസ്‌കാരം മാസ്റ്ററെ തേടിയെത്തുന്നത്. മികച്ച പിന്നണി ഗായകന്‍ എന്ന പുരസ്‌കാരം. ജനനം 1947 പ്രണയം തുടരുന്നു എന്ന സിനിമയിലെ പതിരാണെന്ന് ഓര്‍ത്തൊരു കനവില്‍ എന്ന ഗാനത്തിനാണ് വിദ്യാധരന്‍ മാസ്റ്റര്‍ക്ക് അവാര്‍ഡ് ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദ്യാധരന്‍ മാസ്റ്റര്‍ സിനിമയില്‍ വന്നത് തന്നെ പാട്ടുകാരനായാണ്. 1965 ല്‍ റിലീസായ 'ഓടയില്‍ നിന്ന്' എന്ന സിനിമയിലൂടെ ദേവരാജന്‍ മാസ്റ്റര്‍ ആണ് വിദ്യാധരനെ സിനിമയിലേക്ക് കൊണ്ടുവന്നത്. ആദ്യം പാടിയത് മെഹബൂബിന് ഒപ്പം 'ഓ റിക്ഷാവാലാ' എന്ന ഗാനം. 1984ല്‍ ശ്രീമൂലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചലച്ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു.

ഈ സിനിമയിലെ 'കല്‍പ്പാന്തകാലത്തോളം, കാതരേ നീയെന്മുന്നില്‍' എന്ന ഗാനം ഒരു തവണയെങ്കിലും മൂളാത്ത സംഗീതപ്രേമിയുണ്ടാകില്ല. യേശുദാസിന്റെ മധുരമായ ശബ്ദത്തിലുള്ള ഈ പാട്ട് ഈപ്പോഴും കാലാതിവര്‍ത്തിയായി നില്‍ക്കുന്നു. വീണ പൂവിലെ 'നഷ്ടസ്വര്‍ഗങ്ങളേ...', അച്ചുവേട്ടന്റെ വീട്ടിലെ 'ചന്ദനം മണക്കുന്ന പൂന്തോട്ടം...', കാണാന്‍ കൊതിച്ചു എന്ന സിനിമയിലെ 'സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം' തുടങ്ങിയ ഗാനങ്ങളുടേയും ശില്‍പ്പി വിദ്യാധരന്‍ മാസ്റ്ററാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT