Bethlehem Kudumba Unit ഫെയ്സ്ബുക്ക്
Entertainment

'അടിച്ചു മോനെ അടുത്ത 100 കോടി'; എലൈറ്റ് ക്ലബ്ബിലേക്ക് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മമിത ബൈജുവിന്റെ അഞ്ചാമത്തെ നൂറ് കോടി ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോക്‌സ് ഓഫീസിലെ നിവിന്‍ പോളി കാലത്തിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ് ഈ ഓണക്കാലം. ഈ ഓണത്തിന് പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എഡി കൂട്ടുകെട്ടിലിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ്. പൃഥ്വിരാജ് ചിത്രം ഖലീഫയായിരുന്നു ഒപ്പമിറങ്ങിയത്. ഖലീഫയെ പിന്നിലാക്കി ഓണം വിന്നറായ നിവിന്‍ പോളി ചിത്രം ഇപ്പോഴിതാ 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്.

റിലീസ് ചെയ്ത് ആറ് ദിവസം പിന്നിട്ടപ്പോഴാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് 100 കോടി പിന്നിടുന്നത്. ആഗോളതലത്തില്‍ ഇതുവരെ ചിത്രം നേടിയത് 110.73 കോടി രൂപയാണ്. നിവിന്‍ പോളിയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമാണിത്. പോയ വര്‍ഷം പുറത്തിറങ്ങിയ സര്‍വ്വം മായയായിരുന്നു ആദ്യം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ നിവിന്‍ പോളി ചിത്രം. വര്‍ഷങ്ങളുടെ ബോക്‌സ് ഓഫീസ് വരള്‍ച്ചയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ഉജ്ജ്വലമാക്കുകയാണ് നിവിന്‍ പോളി.

അതേസമയം ചിത്രത്തിലെ നായികയായ മമിത ബൈജുവിന്റെ അഞ്ചാമത്തെ നൂറ് കോടി ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം പ്രേമലുവും 100 കോടിയിലെത്തിയിരുന്നു. ഇതിന് ശേഷം തമിഴില്‍ അഭിനയിച്ച ഡ്യൂഡ്, ജന നായകന്‍, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങളും 100 കോടി പിന്നിട്ടിരുന്നു. നൂറ് കോടി ചിത്രത്തിലൂടെ തന്നെ മലയാളത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് മമിത ബൈജു. ഗിരീഷ് എഡിയ്ക്കും തുടര്‍ച്ചയായ നൂറ് കോടി ചിത്രമാണിത്. തൊട്ട് മുമ്പിറങ്ങിയ പ്രേമലുവും 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

ഭാവന സ്റ്റുഡിയോസാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ നിര്‍മാണം. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Bethlehem Kudumba Unit joints 100 crore club. Second film from Nivin Pauly to enter the elite club.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

33 മലയാളികളെ കാണാനില്ല; കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

കോഴിക്കോട് വീട് കുത്തിത്തുറന്ന് തീയിട്ടു; 50 ലക്ഷം രൂപയുടെ നഷ്ടം

അധ്യാപക ജോലി തേടുന്നവർക്ക് അവസരം; കുസാറ്റിൽ നിയമനം, 1.25 ലക്ഷം ശമ്പളം !

'നായകന്‍ ആക്കാമെന്ന് പറഞ്ഞ് വലയില്‍ വീഴ്ത്തി പറ്റിച്ചു'; പക്ഷെ ആ 'ചതി' സുരേഷ് കൃഷ്ണയെ നടനാക്കി

'പിണറായി മുസ്ലിമിനെ കൊന്നേ'; ഇപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല; ഞമ്മന്റെ ഭരണം, ഞമ്മന്റെ MVD, ഞമ്മന്റെ ആള്'