Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

തിയറ്ററിൽ മിന്നിച്ചു! 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിൽ ഹിറ്റടിക്കുമോ ? ഈ ആഴ്ചയിലെ പുത്തൻ റിലീസുകളിതാ

അങ്ങനെ പല സാഹചര്യങ്ങൾ കൊണ്ട് തിയറ്ററിൽ മിസ് ആക്കിയ സിനിമകളുണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

എല്ലാ ആഴ്ചയും തിയറ്ററിൽ പോയി ചിലപ്പോൾ നമുക്ക് സിനിമ കാണാൻ പറ്റിയെന്ന് വരില്ല. അതിന് കാരണങ്ങൾ പലതാകാം. അങ്ങനെ പല സാഹചര്യങ്ങൾ കൊണ്ട് തിയറ്ററിൽ മിസ് ആക്കിയ സിനിമകളുണ്ടാകും. അങ്ങനെ കാണണമെന്ന് വിചാരിച്ചിട്ടും കാണാൻ പറ്റാതെ പോയ ആ സിനിമകൾ ഇപ്പോൾ ഒടിടിയിലെത്തുകയാണ്. ഈ വാരാന്ത്യം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയായി നിങ്ങളിലേക്ക് എത്തുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

ബെത്‌ലഹേം കുടുംബ യൂണിറ്റ്

Bethlehem Kudumba Unit

ഈ വാരാന്ത്യത്തിലെ ഏറ്റവും ഹൈലൈറ്റ് ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് തന്നെയാണ്. 300 കോടിയലധികം നേടിയാണ് ചിത്രം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചെഴുതിയത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എഡി ആണ്. ഒക്ടോബർ 2 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.

പന്തടിക്കാം

Panthadikkam

നടൻ മമ്മൂട്ടിയുടെ വോയ്‌സ് ഓവറിൽ എത്തുന്ന മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ഡോക്യുമെന്ററി സീരീസ് 'പന്തടിക്കാം' ഒടിടിയിലേക്ക് എത്തുകയാണ്. 20 മിനിറ്റോളം ദൈർഘ്യമുള്ള അഞ്ച് എപ്പിസോഡുകളിലൂടെ ആദ്യകാല ക്ലബ് ഫുട്ബോളിൽ നിന്ന് സന്തോഷ് ട്രോഫിയുടെ സുവർണ്ണകാലഘട്ടങ്ങളിലേക്കും പിന്നീട് ഇന്നത്തെ പ്രൊഫഷണൽ ഫുട്ബോളിലേക്കുമുള്ള കേരളത്തിന്റെ വളർച്ചയാണ് സീരീസ് പറയുന്നത്.അഞ്ച് എപ്പിസോഡുകളുള്ള സിനിമാറ്റിക് സീരീസ് ഒക്ടോബർ 1 മുതൽ സീ5 ൽ എക്സ്ക്ലൂസീവായി സ്ട്രീമിങ് ആരംഭിക്കും.

സർദാർ 2

Sardar 2

കാർത്തി നായകനായെത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് സർദാർ 2. സെപ്റ്റംബർ 10 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒക്ടോബർ ഒന്ന് മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും.

ലവ്

Love

ഐശ്വര്യ ലക്ഷ്മി, അർജുൻ ദാസ് എന്നിവർ ഒന്നിക്കുന്ന റൊമാന്റിക് കോമഡി സീരിസാണ് ലവ്. ബാലാജി മോഹൻ ആണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ രണ്ടിന് നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. തമിഴിന് പുറമേ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും കാണാനാകും. സൗന്ദര്യ രജനികാന്താണ് ഷോ റണ്ണർ.

രോമാഞ്ചകം

Romanchakam

സുമന്ത് പ്രഭാസും അനന്തിക സനിൽകുമാറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് രോമാഞ്ചകം. സെപ്റ്റംബർ മൂന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ ഒന്ന് മുതൽ ചിത്രം കാണാനാകും. തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമാകും.

ഓ മൈ ഡോ​ഗ്

Ohh My Dog

പങ്കജ് ത്രിപാഠി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഓ മൈ ഡോ​ഗ്. ഓഗസ്റ്റ് 7 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മനുഷ്യരും നായകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. മാഹി റായ്, രാജേഷ് കുമാർ, ഗീത അഗർവാൾ ശർമ്മ, പവൻ മൽഹോത്ര, സുലക്ഷ്യന ബറുവ, വിജയ് മിശ്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഒസ്കാർ, ബ്രൂണോ എന്നീ നായ്ക്കളും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ ഒന്ന് മുതൽ ചിത്രം കാണാനാകും.

Bethlehem Kudumba Unit, Sardar 2 and more OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

വിവാഹത്തിന് മുമ്പ് അമ്മയാകാ ന്‍ ശ്രമിച്ചു, രണ്ട് തവണ ഐവിഎഫ് നടത്തി; വെളിപ്പെടുത്തി സ്വര ഭാസ്‌കര്‍

മംഗളൂരു റിഫൈനറിയില്‍ സ്‌ഫോടനം; 8 പേര്‍ക്ക് പരിക്ക്

പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ബൗളിങ്, ആഖിബ് നബിക്ക് അരങ്ങേറ്റം

ഞങ്ങളേയും നോക്കി അവന്‍ അവിടെ തന്നെ നിന്നു; ഭൂകമ്പം എല്ലാം കവർന്നപ്പോള്‍ അയച്ച വോയ്‌സ് കേട്ട് തകർന്നു: ഫഹദ്