Shwetha Menon, Bhagyalakshmi 
Entertainment

'നിങ്ങളും പവര്‍ ഗ്രൂപ്പിന്റെ ഭാഗം, ആരൊക്കെയോ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന പാവ'; ശ്വേതയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അവള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? അവളെ ഒന്ന് പോയി കണ്ടോ? വിളിച്ചോ? അവള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടി ശ്വേത മേനോനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശ്വേത മേനോന്‍ വീണ്ടും വീണ്ടും പരിഹസിക്കപ്പെടുകയാണെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ശ്വേതയും പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. നടി ആക്രമിക്കപ്പെട്ട സമയത്ത് ശ്വേത എവിടെയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

ശ്വേത മേനോന്‍ വീണ്ടും വീണ്ടും പരിഹസിക്കപ്പെടുകയാണ് നിങ്ങള്‍. പവര്‍ ഗ്രൂപ്പ് ന്റെ ഭാഗം തന്നെയാണ് നിങ്ങളും.അവള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? അന്നും നിങ്ങള്‍ ആ സംഘടന യില്‍ ഉണ്ടായിരുന്നല്ലോ? അവളെ ഒന്ന് പോയി കണ്ടോ? വിളിച്ചോ? അവള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയോ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ നിങ്ങളുടെ നിഴല്‍ പോലും കേരളം കണ്ടില്ല.. എന്നും കംഫര്‍ട്ട് സോണില്‍ നിന്നുകൊണ്ട് ആസ്വദിക്കുകയായിരുന്നില്ലേ? ഈ കാലയളവില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തിരിച്ചറിവ് ഉണ്ടായിട്ടുണ്ടാവാം എന്ന് കരുതിയാണ് സ്ത്രീകള്‍ A.M.M.A നയിക്കാന്‍ മുന്നോട്ട് വരട്ടെ എന്ന് ഞാനും നിങ്ങളുടെ അംഗങ്ങളില്‍ പലരോടും വോട്ട് ചെയ്യാന്‍ പറഞ്ഞത്..

'പാലം കടക്കുവോളം നാരായണ കടന്ന് കഴിഞ്ഞാല്‍ കൂരായണ' എന്നപോലെ പോയവരെ തിരികെ കൊണ്ടുവരും അതിജീവിതയുമായി സംസാരിക്കും എന്നൊക്കെ ഘോര ഘോരം വാചകമടിച്ച നിങ്ങള്‍ പിന്നീട് ഏട്ടനെ കെട്ടിപ്പിടിക്കുന്ന കാഴ്ച മാത്രമേ കണ്ടുള്ളു.(അവള്‍ വിലക്കപ്പെട്ടവളല്ലേ) നിങ്ങളുടെ രാഷ്ട്രീയമൊന്നും എനിക്കറിയില്ല.. പക്ഷെ ഒരു കാര്യം മനസിലായി. നിങ്ങള്‍ക്ക് ആ കസേര മാത്രമേ വേണ്ടു. നിങ്ങള്‍ ഒരിക്കലും സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയിട്ടില്ല,ശബ്ദമുയര്‍ത്തില്ല. കാരണം നിങ്ങളും നിങ്ങളോടൊപ്പം നില്‍ക്കുന്നവരും നിങ്ങള്‍ക്ക് എതിരെ നില്‍ക്കുന്നവരും പവര്‍ ഗ്രൂപ്പ് ന്റെ ഭാഗമാണ്.

ഉത്തരം മുട്ടിയപ്പോള്‍ പവര്‍ ഗ്രൂപ്പ്, സ്ത്രീകളോടൊപ്പം കാര്‍ഡ് ഇറക്കല്ലേ. നമ്മളും ചോറാണ് ഉണ്ണുന്നത്. മോഹന്‍ലാലും മമ്മുക്കയും പുറത്ത് വന്ന് സംസാരിക്കില്ല എന്ന ധൈര്യത്തിലാണ് നിങ്ങള്‍ അവര്‍ സപ്പോര്‍ട്ട് ചെയ്തു എന്ന് പറയുന്നത്..അല്ലെങ്കില്‍ അവര്‍ പറയട്ടെ. നിലപാട് എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്ത നിങ്ങള്‍ പറയുന്നു A.M.M.A സ്ത്രീകള്‍ക്കൊപ്പമല്ല എന്ന്.. എന്തൊരു തമാശ.. നിങ്ങളെന്നല്ല അവിടെ ആര് നേതൃ സ്ഥാനത്ത് വന്നാലും അവളോടൊപ്പം ആരും നില്‍ക്കില്ല.. അന്‍സിബയെ മദ്യപാനി എന്നും അവിഹിത എന്നും ഒരു വ്യക്തി പറഞ്ഞപ്പോള്‍ അഡ്‌ഹോക് കമ്മിറ്റി പോലും ഒരക്ഷരം മിണ്ടിയില്ല.. ഒരു പെണ്ണ് അപമാനിക്കപ്പെട്ടാല്‍ അവള്‍ കോടതിയില്‍ പോകുമ്പോള്‍ ഞങ്ങളും ഉണ്ട് നിന്നോടൊപ്പം എന്ന് പറയാന്‍ ആവില്ല A.M.M.A ക്ക് കാരണം അതിന്റെ ഘടന അതങ്ങനെയാണ്...

പുതിയ തലമുറയിലെ നടന്‍മാര്‍ വരട്ടെ എന്ന് ചിലര്‍ പറയുന്നത് കേട്ടു. എന്തേ പുതിയ തലമുറയിലെ നടിമാര്‍ എന്ന് ആരും പറയുന്നില്ല... ഉപദേശക സമിതിയില്‍ മോഹന്‍ലാല്‍, മമ്മുട്ടിയോടൊപ്പം രേവതി, പാര്‍വതി തിരുവോത്, റിമ കല്ലിങ്കല്‍ പോലെയുള്ളവരും വരട്ടെ.. ഇനി വരുന്നത് പുതിയ തലമുറയാണെങ്കില്‍ ഇറങ്ങിപ്പോയ അവരെയെങ്കിലും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കു. ജനാധിപത്യ രീതിയില്‍ ആവട്ടെ. ഇതില്‍ എനിക്കെന്ത് കാര്യം എന്ന് ചിലര്‍ ചോദിക്കാം പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്നില്ലേ വിഷയം. ഇതിന് താഴെ വന്ന് ആര് എന്ത് തെറി വിളിച്ചാലും ഞാന്‍ വായിക്കാന്‍ പോകുന്നില്ല.

ഇന്‍സ്റ്റഗ്രാമിലൂടേയും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന പാവയാണ് ശ്വേതയെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. 'അയ്യോ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെണ്‍കുട്ടിയുടെ വിഷയം വന്നപ്പോ നിങ്ങള്‍ എവിടെയായിരുന്നു? ഒരിക്കല്‍ പോലും അവളെ ഒന്ന് കാണുകയോ വിളിക്കുകയോ ചെയ്‌തോ? എന്നിട്ട് നിങ്ങള്‍ പറയുന്നു അവിടെ സ്ത്രീകള്‍ക്ക് വോയ്‌സ് ഇല്ലെന്ന് നിങ്ങള്‍ പോലും സ്ത്രീകളോടൊപ്പമല്ല.. ഏതാണ് ഈ പവര്‍ ഗ്രൂപ്പ്?. നിങ്ങള്‍ക്ക് സംഘടന നടത്തിക്കൊണ്ട് പോകാന്‍ അറിയില്ലെന്ന് പറയു.. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന ഒരു പാവ..' ഭാഗ്യലക്ഷ്മി പറയുന്നു.

Bhagyalakshmi lashes out at Shwetha Menon. Alleges she is also a part of the Power Group in AMMA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെട്ടതിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മ'; തുറന്നു പറഞ്ഞ് എംവി ജയരാജന്‍, 'തെറ്റു തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും സ്വാഗതം'

'ഹാളണ്ട് ഭീഷണിയോ... എന്തിന് വെറുതെ ഉറക്കം കളയണം; നോർവെയെ തോൽപ്പിക്കാൻ ബ്രസീൽ റെഡി!'

അതിവേഗ റെയില്‍: ഇ ശ്രീധരന്റെ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാന്‍ സര്‍ക്കാര്‍ ഉപസമിതി

'അമ്മാതിരി പരസ്യം വേണ്ട'; മെറ്റയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

ബാങ്കിംഗ്, ഐ.ടി,എച്ച്.ആർ മേഖലകളിൽ ഒഴിവ്; ബാങ്ക് ഓഫ് ബറോഡയിൽ അവസരം