Bhagyashri Borse ഫയല്‍
Entertainment

ദുല്‍ഖറുമായുള്ള 'മാജിക്കല്‍ കെമിസ്ട്രി'; കാരണം ഇതാണെന്ന് 'കാന്ത' നായിക ഭാഗ്യശ്രീ

ഭാഗ്യശ്രീയുടെ ആദ്യ തമിഴ് ചിത്രമാണ് കാന്ത

സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കാന്ത. പിരിയഡ് ഡ്രാമയായ കാന്ത പറയുന്നത് സൂപ്പര്‍ താരവും സംവിധായകനും തമ്മിലുള്ള ഭിന്നതതയുടെ കഥയാണെന്നാണ് ടീസര്‍ നല്‍കിയ സൂചനകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'പനിമലരേ' എന്ന പാട്ട് പുറത്തിറങ്ങിയത്. ദുല്‍ഖറും നായിക ഭാഗ്യശ്രീ ബോര്‍സെയും തമ്മിലുള്ള കെമിസ്ട്രിയാണ് പാട്ടിന്റെ മുഖ്യാകര്‍ഷണം.

ഭാഗ്യശ്രീയുടെ ആദ്യ തമിഴ് ചിത്രമാണ് കാന്ത. മുന്‍കാല നടിമാരുടെ സൗന്ദര്യത്തിലും കരുത്തിലും ആകര്‍ഷണം തോന്നിയാണ് താന്‍ വളര്‍ന്നതെന്നാണ് ഭാഗ്യശ്രീ പറയുന്നത്. താന്‍ സിനിമയേയും സ്ത്രീത്വത്തേയുമൊക്കെ കാണുന്ന രീതിയെ അവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറയുന്നു. അങ്ങനെയുള്ളപ്പോള്‍ അത്തരമൊരു കഥാപാത്രം ചെയ്യാന്‍ സാധിച്ചത് ബഹുമതിയാണെന്നാണ് ഭാഗ്യശ്രീ പറയുന്നത്.

''ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ, ഞാന്‍ അവരുടെ തോളിലാണ് നില്‍ക്കുന്നതെന്നൊരു തോന്നലുണ്ട്. അവര്‍ കരുത്തും സൗന്ദര്യവും നല്‍കി ഉണ്ടാക്കിയെടുത്തൊരു ലെഗസിയെ മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ എന്റെ അരങ്ങേറ്റത്തില്‍ തന്നെ എന്നില്‍ ആ വിശ്വാസം അര്‍പ്പിക്കപ്പെടുന്നുവെന്നത് ബഹുമതിയാണ്'' എന്നാണ് താരം പറഞ്ഞത്. ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ഭാഗ്യശ്രീ വാചാലയാകുന്നുണ്ട്.

''അദ്ദേഹം കാമറയെ അഭിമുഖീകരിക്കുന്നതിലൊരു ഈസിനെസുണ്ട്. സീനുകള്‍ ചെയ്യുന്നതില്‍ അദ്ദേഹം വല്ലാത്തൊരു സത്യസന്ധത കൊണ്ടു വരുന്നുണ്ട്. ആളുകള്‍ പറയുന്ന കെമിസ്ട്രിയുടെ കാരണം അദ്ദേഹത്തിന്റെ കലയോടുള്ള എന്റെ ആരാധനയാണ്. അദ്ദേഹം കൊണ്ടു വരുന്ന ഊര്‍ജ്ജത്താല്‍ മൂവ് ചെയ്യാപ്പെടാതിരിക്കുക അസാധ്യമാണ്'' എന്നാണ് ഭാഗ്യശ്രീ പറയുന്നത്.

സെപ്തംബര്‍ 12 നാണ് കാന്ത തിയേറ്ററുകളിലേക്ക് എത്തുന്നത്. ആര്‍കെ സെല്‍വമണിയാണ് ചിത്രത്തിന്‍റെ സംവിധാനം. ദുല്‍ഖറും റാണ ദഗ്ഗുബട്ടിയും ചേര്‍ന്നാണ് നിര്‍മാണം. സമുദ്രക്കനിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Bhagyashri Borse opens up about her movie Kaantha and her chemistry with Dulquer Salmaan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ള'; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം

'അര്‍ഹമായ പരിഗണന ലഭിക്കും'; തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ്

കാര്യവട്ടത്തെ സൂപ്പർ ഇന്ത്യ! തുടരെ നാലാം ജയം

4 വയസുകാരന്റെ കഴുത്തിൽ മുറിവ്; മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു; ദുരൂഹത

'കെ സി വേണുഗോപാല്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' വിമര്‍ശനവുമായി ബിജെപി

SCROLL FOR NEXT