സഞ്ജുവിന്റെ പിന്‍ഗാമി; റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍

രാജസ്ഥാനു വേണ്ടി കളിച്ചത് 84 ഐപിഎല്‍ മത്സരങ്ങള്‍
Riyan Parag Rajasthan Royals captain
Riyan Paragx
Updated on
1 min read

ജയ്പുര്‍: ഐപിഎല്‍ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ യുവ താരം റിയാന്‍ പരാഗ് നയിക്കും. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയതിനെ തുടര്‍ന്നാണ് രാജസ്ഥാന്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ചില മത്സരങ്ങളില്‍ സഞ്ജുവിന്റെ അഭാവത്തില്‍ ടീം ക്യാപ്റ്റനായും റിയാന്‍ പരാഗ് കളത്തിലെത്തിയിരുന്നു. പിന്നാലെയാണ് പുതിയ സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് അവരോധിതനാകുന്നത്.

ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി 84 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 1566 റണ്‍സും റിയാന്‍ പരാഗിന്റെ അക്കൗണ്ടിലുണ്ട്. 7 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

Riyan Parag Rajasthan Royals captain
ഓസ്‌ട്രേലിയ വന്‍ കെണിയില്‍; അടുത്ത രണ്ട് കളി ജയിച്ചാല്‍ മാത്രം പോര; സൂപ്പര്‍ 8 സാധ്യതകള്‍

സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കൈമാറിയപ്പോള്‍ ചെന്നൈ ടീമില്‍ നിന്നു വെറ്ററന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും സാം കറനേയുമാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ജഡേജ പ്രഥമ ഐപിഎല്‍ സീസണില്‍ കിരീടം നേടിയ രാജസ്ഥാന്‍ ടീം അംഗം കൂടിയായിരുന്നു. തിരിച്ചു വരവില്‍ താരം ടീം ക്യാപ്റ്റനാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ റിയാന്‍ പരാഗിനാണ് നറുക്ക് വീണത്.

ദീര്‍ഘനാള്‍ ടീമിനെ നയിച്ച ശേഷമാണ് പുതിയ സീസണിനു മുന്നോടിയായി സഞ്ജു രാജസ്ഥാന്‍ ക്യാംപ് വിട്ടത്. ടീം വിടാനുള്ള ആഗ്രഹം സഞ്ജു നേരത്തെ തന്നെ രാജസ്ഥാന്‍ ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് ചെന്നൈ 18 കോടിയ്ക്ക് സഞ്ജുവിനെ ടീമിലെത്തിച്ചത്. ധോനിയുടെ പിന്‍ഗാമിയായി ചെന്നൈ ക്യാപ്റ്റന്‍ സ്ഥാനത്തടക്കം കാണുന്നത് മലയാളി താരത്തെയാണെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Riyan Parag Rajasthan Royals captain
പകച്ച് പോയി ഓസ്‌ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്‌വെ; ലോകകപ്പില്‍ വന്‍ അട്ടിമറി!
Summary

Rajasthan Royals have named Riyan Parag as their captain for IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com