Bhagyashri Borse എക്സ്‌
Entertainment

'ലുക്ക് ഒക്കെ കൊള്ളാം, പക്ഷേ എനിക്ക് അഭിനയിക്കാൻ അറിയാമോ എന്ന സംശയമായിരുന്നു റാണയ്ക്ക്; അദ്ദേഹത്തോട് നന്ദിയുണ്ട്'

പക്ഷേ സെൽവ എന്റെ കാര്യത്തിൽ വളരെ കോൺഫിഡന്റായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

വളരെ ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് ഭാ​ഗ്യശ്രീ ബോർസെ. ചന്തു ചാംപ്യൻ, കിങ്ഡം തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാന്ത എന്ന ചിത്രത്തിലൂടെയാണ് ഭാ​ഗ്യശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചതെന്ന് നടൻമാരായ ദുൽഖർ സൽമാനും റാണ ദ​ഗുബതിയും കഴിഞ്ഞ ദിവസം പറഞ്ഞത് വൈറലായി മാറിയിരുന്നു.

ഭാ​ഗ്യശ്രീ നായികയായെത്തുന്ന പുതിയ ചിത്രമാണ് കാന്ത. കുമാരി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഭാ​ഗ്യശ്രീ എത്തുക. ഇപ്പോഴിതാ ചിത്രത്തിലേക്ക് താൻ വന്നത് എങ്ങനെയാണെന്ന് പറയുകയാണ് നടി. തന്നെ നായികയാക്കുന്നതിൽ റാണയ്ക്ക് ആദ്യം താല്പര്യമില്ലായിരുന്നുവെന്നും നടി വെളിപ്പെടുത്തി. കാന്ത ട്രെയ്‌‌ലർ ലോഞ്ചിന്റെ ഭാ​ഗമായി നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അവർ.

"സെൽവ ബോംബെയിലേക്ക് വന്നാണ് എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. രണ്ട് വർഷമായി കുമാരി എന്ന കഥാപാത്രമായി ഞാൻ ജീവിക്കുന്നു. ലുക്ക് ടെസ്റ്റിനായി ചെന്നൈയിലേക്ക് പോയ സംഭവം എനിക്ക് മറക്കാൻ കഴിയില്ല. റാണയ്ക്ക് ആദ്യം എന്നെ കാസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അത്ര ഉറപ്പൊന്നുമില്ലായിരുന്നു.

ലുക്ക് ഒക്കെ കൊള്ളാം, പക്ഷേ എനിക്ക് അഭിനയിക്കാൻ അറിയാമോ എന്നൊക്കെയുള്ള ഒരു സംശയമുണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ സെൽവ എന്റെ കാര്യത്തിൽ വളരെ കോൺഫിഡന്റായിരുന്നു. ഞാൻ നല്ല ഡ്രസ് ഒക്കെ ഇട്ടാണ് ലുക്ക് ടെസ്റ്റിന് എത്തിയത്. പിന്നെ കുമാരിയുടെ കോസ്റ്റ്യൂം ഒക്കെ തന്നു, ലുക്ക് ടെസ്റ്റ് നടത്തി. പിന്നെ കാര്യങ്ങളെല്ലാം ഓക്കെയായി. എല്ലാവരും ഭയങ്കര സന്തോഷത്തിലായി.

ഞാൻ കുമാരിയായതിൽ എല്ലാവർക്കും സന്തോഷമായി. നന്ദിയുണ്ട് റാണ, എനിക്ക് ഇങ്ങനെയൊരു കഥാപാത്രം തന്നതിന്". - ഭാ​ഗ്യശ്രീ പറഞ്ഞു. ഈ സിനിമയിലെ നായിക ഒരു പുതുമുഖമാണ്. അതുകൊണ്ട് നമുക്ക് ഒരു പുതിയ നായികയെ തേടാമെന്ന് സെൽവ തന്നോട് പറഞ്ഞിരുന്നുവെന്ന് റാണ പറഞ്ഞു.

ആറ് മാസം കൊണ്ട് നായികയ്ക്ക് വേണ്ടി തങ്ങൾ നൂറോളം ഓഡിഷനുകൾ നടത്തി. അതിൽ താൻ തന്നെ ഒരു 50 വിഡിയോകൾ കണ്ടുവെന്നും ആ സമയത്ത് തന്റെ ഫോണിൽ നിറയെ പെൺകുട്ടികളുടെ ഫോട്ടോസ് ആയിരുന്നുവെന്നും റാണ ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞിരുന്നു. ടീം കാന്തയാണ് ഭാ​ഗ്യശ്രീ എന്ന നടിയെ ആദ്യം കണ്ടെത്തിയതെന്നും ദുൽഖറും ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞു.

Cinema News: Bhagyashri Borse talks about Kaantha Movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്? മുഖ്യമന്ത്രി തീരുമാനിക്കും

ഇന്ത്യയുടെ നേട്ടം പ്രചോദനം! 2029ലെ വനിതാ ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍

11 സ്റ്റേഷനുകള്‍, എറണാകുളം-ബംഗളൂരു വന്ദേഭാരത് നവംബര്‍ 11 മുതല്‍; അറിയാം സമയക്രമം

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ശാസ്‌ത്രോത്സവം ഉദ്ഘാടന വേദിയില്‍, വേദി ബഹിഷ്‌കരിച്ച് ബിജെപി കൗണ്‍സിലര്‍

SCROLL FOR NEXT