ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നെറ്റ്ഫ്ലിക്സ് സീരീസ് ബ്രിഡ്ജേട്ടൺ നാലാം സീസണിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ഓസ്ട്രേലിയൻ അഭിനേത്രി യെറിൻ ഹാ ആണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ യെറിൻ ഹാ നടത്തിയൊരു വെളിപ്പെടുത്തൽ സോഷ്യൽമീഡിയയിൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ഓസ്ട്രേലിയയിൽ നിന്നുള്ള ദക്ഷിണ കൊറിയൻ വംശജയാണ് യെറിൻ ഹാ. പാശ്ചാത്യ രാജ്യങ്ങളിൽ തങ്ങളെ പോലുള്ളവർക്ക് ഇംപോസ്റ്റര്‍ സിൻഡ്രോം യാഥാർഥ്യമാണെന്നും ഇത് അവസാന ജോലിയായിരിക്കുമെന്ന് ചിലപ്പോൾ തോന്നാറുണ്ടെന്നും അവർ പറഞ്ഞു.
ഇതൊരു മാനസികാവസ്ഥയാണ്. ആളുകൾ തങ്ങളുടെ കഴിവുകളെയും നേട്ടങ്ങളെയും സ്വയം സംശയിക്കുകയും, കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടും, വിജയത്തിന് അർഹതയില്ലാത്തവരാണെന്ന് സ്വയം തോന്നുകയും ചെയ്യുന്നതാണ് ഈ അവസ്ഥ. ഇത് അനുഭവിക്കുന്നവർക്ക് പലപ്പോഴും തങ്ങളൊരു വ്യാജനാണെന്ന് തുറന്നുകാട്ടപ്പെടുമെന്ന ഭീതിയും ഉണ്ടാവാറുണ്ട്.
എന്നാൽ ബ്രിഡിജേട്ടണിലേക്കുള്ള തന്റെ വരവ് ഒരു അവസരമായാണ് കാണുന്നതെന്നും ആദ്യ മൂന്ന് സീസൺ താരതമ്യപ്പെടുത്തുമ്പോൾ തന്റെ കഥാപാത്രം വ്യത്യസ്തമാണെന്നും അവർ പറയുന്നു. കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഭാഗവതിയാണ്, എന്നാൽ അതേസമയം പരിഭ്രാന്തിയും ആശങ്കയും ഉണ്ടാകാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates