ഭാമ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഭർത്താവ് എവിടെ, സിം​ഗിൾ ലൈഫ് പൊളിച്ചു നടക്ക!'; വിദ്വേഷ കമന്റുകൾക്ക് മറുപടിയുമായി ഭാമ

ഒറ്റയ്‌ക്കുള്ള ചിത്രത്തിന് താഴെ ഭർത്താവ് എവിടെ എന്ന് കമന്റ് മറുപടിയുമായി ഭാമ

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്‍‌ത ചിത്രത്തിന് താഴെ വന്ന വിദ്വേഷ കമന്റുകൾക്ക് മറുപടിയുമായി നടി ഭാമ. യാത്രക്കിടെ എടുത്ത ഒറ്റയ്‌ക്കുള്ള ചിത്രം കഴിഞ്ഞ ദിവസം താരം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിന് താഴെയാണ് ഒരു വിദ്വേഷ കമന്റ് വന്നത്.

'നിങ്ങളുടെ ഭർത്താവ് എവിടെ', 'സിം​ഗിൾ ലൈഫ് പൊളിച്ച് നടക്കുന്നു' എന്നൊക്കെയായിരുന്നു ചിത്രത്തിന് താഴെ വന്ന കമന്റുകൾ. ഇതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'സിം​ഗിൾ ലൈഫ് ആകുമ്പോൾ പറയാട്ടോ, ഇപ്പോൾ അല്ല' എന്നായിരുന്നു ഭാമയുടെ മറുപടി. ഭാമ ഭർത്താവുമായി വേർപിരിഞ്ഞു നിൽക്കുകയാണെന്ന തരത്തിൽ നേരത്തെ വ്യാജ വാർത്തകൾ വന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു താരത്തിന്റെ കമന്റ്. 

നേരത്തെ ഭർത്താവും മകളുമില്ലാതെ താരം പിറന്നാൾ ആഘോഷിക്കുന്നതിനി‍ന്റെ ചിത്രം പങ്കുവെച്ചപ്പോഴും സമാന രീതിയിൽ കമന്റുകൾ വന്നിരുന്നു. എന്നാൽ ഷൂട്ടിങ്ങിനിടെയാണ് പിറന്നാൾ ആഘോഷിച്ചതെന്നും അതിനാലാണ് അവർ ഇല്ലാതിരുന്നതെന്നും താരം പിന്നീട് വിശദീകരിച്ചു.  

ലോഹിതദാസ് സംവിധാനം ചെയ്‌ത് 2007ൽ പുറത്തിറങ്ങിയ 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമരം​ഗത്തേക്ക് വരുന്നത്. തുടർന്ന് സൈക്കിൾ, കളേഴ്‍സ്, ഇവർ വിവാഹിതരായാൽ, സെവൻസ്, ഹസ്ബന്റ്‌സ് ഇൻ ഗോവ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രക്ഷകമനസിൽ ഇടപിടിച്ച താരം 2020ൽ വിവാഹിത ആയതോടെ അഭിനയരം​ഗത്തു നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലും ടിവി പരിപാടികളിലും നിറസാന്നിധ്യമാണ് താരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT