ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്ന് പോസ്റ്റർ 
Entertainment

'ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങൾ', ഭാവനയുടെ 'ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്ന്' ഇന്ന് എത്തില്ല; റിലീസ് മാറ്റി

ചിത്രം 17ന് തിയറ്ററിലെത്തും എന്നാണ് പറഞ്ഞിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രം 17ന് തിയറ്ററിലെത്തും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് നീട്ടി. 24 നായിരിക്കും ചിത്രം തിയറ്ററിൽ എത്തുകയെന്ന്  നിര്‍മ്മാതാക്കളില്‍ ഒരാളായ രാജേഷ് കൃഷ്ണ അറിയിച്ചു.

'പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രം 17th ന് റിലീസ് ചെയ്യാൻ സാധിക്കില്ലന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു. നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. അടുത്ത വെള്ളിയാഴ്ച 24 ഫെബ്രുവരി ഞങ്ങൾ നിങ്ങളെ തിയേറ്ററിൽ പ്രതീക്ഷിക്കുന്നു.'- രാജേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന അഭിനയിക്കുന്ന മലയാള സിനിമയാണ് ഇത്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നതും ആദിൽ തന്നെയാണ്. സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ലണ്ടന്‍ ടോക്കീസ്, ബോണ്‍ഹോമി എന്‍റര്‍ടയ്ന്‍‍മെന്‍റ്സ് എന്നീ ബാനറുകളില്‍ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ഛായാഗ്രഹണം- അരുണ്‍ റുഷ്ദി, സം​ഗീതം ബിജിബാൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും