Bethlehem Kudumba Unit ഫെയ്സ്ബുക്ക്
Entertainment

'തിയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്'; മുന്നറിയിപ്പുമായി ഭാവന സ്റ്റുഡിയോസ്

നിങ്ങളുടെ സന്തോഷം ഞങ്ങൾ മനസിലാക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നിവിൻ പോളിയെയും മമിത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കളക്ഷനിലും വൻ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ സിനിമ കാണാൻ പോകുന്ന പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി സമൂഹമാധ്യങ്ങളിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

തിയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ ദയവായി പങ്കുവയ്ക്കരുതെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. "പ്രിയപെട്ടവരെ, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന് നിങ്ങൾ നൽകുന്ന വൻ വരവേൽപ്പിന് നന്ദി.

നിങ്ങളുടെ സന്തോഷം ഞങ്ങൾ മനസിലാക്കുന്നു. എന്നിരുന്നാലും, സിനിമ കാണാനിരിക്കുന്ന മറ്റുള്ളവരുടെ ആസ്വാദനത്തെ സാരമായി ബാധിക്കുമെന്നതിനാൽ, തിയറ്ററിൽ നിന്നുള്ള ചിത്രത്തിലെ ദൃശ്യങ്ങൾ ദയവായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് അഭ്യർഥിക്കുന്നു. സിനിമയുടെ സർപ്രൈസുകൾ എല്ലാവരും തിയറ്ററിൽ തന്നെ ആസ്വദിക്കട്ടെ." ഭാവന സ്റ്റുഡിയോസ് കുറിച്ചു.

ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബെത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

Bhavana Studios warns against sharing footage of Bethlehem Kudumba Unit movie on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചതിച്ചത് ചേര്‍ത്തു നിര്‍ത്തേണ്ടവര്‍; മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!?'; ബേപ്പൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ അന്‍വര്‍

കാര്‍ വീട്ടുമതിലില്‍ ഇടിച്ചുകയറി; ഇരുമ്പ് പൈപ്പ് നെഞ്ചിന് മുകളില്‍ തുളച്ചുകയറി യുവതിക്ക് പരിക്ക്

'ആ ചോദ്യം വീട്ടിൽ നിന്നു പോലും കേൾക്കേണ്ടി വന്നിട്ടുണ്ട്, അത് കുറച്ച് ബുദ്ധിമുട്ടാണ്'; നടി മാനസ

രണ്ടാംഘട്ട പ്രതിഷേധവുമായി സിജെപി; സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹി പൊലീസ് അസ്ഥാനത്തേക്ക് മാര്‍ച്ച്

2 ശതകങ്ങള്‍, 2 അര്‍ധ ശതകങ്ങള്‍; കൊളംബോയില്‍ ഇന്ത്യയുടെ 'റണ്‍മല'!