നിഷ ഉപാധ്യായ/ ട്വിറ്റർ 
Entertainment

ആരാധകർ ​ആവേശം കൊണ്ടപ്പോൾ വെടിവെച്ചു; പരാതിപ്പെടാതെ നിഷ ഉപാധ്യായ

​ഗായിക ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് 

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ​ബിഹാറില്‍ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റ സംഭവത്തിൽ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് ജന്ത ബസാര്‍ ഹൗസ് ഓഫിസര്‍ നസറുദ്ദീന്‍ ഖാന്‍.

സമൂഹമാധ്യമങ്ങളിലൂടെയാണ് സംഭവം അറിയുന്നത്. വേദിയിൽ പാട്ടു പാടുന്നതിനിടെ ആരാധകരുടെ ആവേശം അതിരുവിട്ടപ്പോഴാണ് ​​വെടിയുതിർത്തെതെന്നാണ് നി​ഗമനമെന്നും പൊലീസ് പറഞ്ഞു.

നിഷയുടെ ഇടതു തുടയിലാണ് വെടിയേറ്റത്.  ഉടൻ പട്‌നയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗായികയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന്
ആശുപത്രി അധികൃതർ അറിയിച്ചു. സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം.

പരിപാടിക്കിടെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിഹാറിലെ അറിയപ്പെടുന്ന ഗായിക, സരണ്‍ ജില്ലയിലെ ഗാര്‍ഖ ഗൗഹര്‍ ബസന്ത് സ്വദേശിനിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT