അമിതാഭ് ബച്ചന്‍/ 
Entertainment

31 കോടിയുടെ ആഡംബര വസതി, മുംബൈയില്‍ അഞ്ചാമത്തെ പ്രോപ്പര്‍ട്ടി സ്വന്തമാക്കി ബിഗ് ബി

31 കോടി രൂപയുടെ ഡ്യൂലക്‌സ് അപ്പാര്‍ട്ട്‌മെന്റാണ് ബിഗ് വാങ്ങിയത് എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈയില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. 31 കോടി രൂപയുടെ ഡ്യൂലക്‌സ് അപ്പാര്‍ട്ട്‌മെന്റാണ് ബിഗ് വാങ്ങിയത് എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നത്. 

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്റ്റിന്റെ നിര്‍മാതാക്കള്‍ ക്രിസ്റ്റല്‍ ഗ്രൂപ്പാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് താരം അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വര്‍ഷം ഏപ്രിലിലാണ് 62 ലക്ഷം സ്റ്റാംപ് ഡ്യൂട്ടി അടച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് രജിസ്‌ട്രേഷന്‍ ആന്‍ഡ് സ്റ്റാംപ്‌സില്‍ പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. 27ളും 28ളും നിലകളിലായുള്ള ബില്‍ഡിങ് 5184 സ്‌ക്വയര്‍ ഫീറ്റിലായാണ് വരുന്നത്. ആറ് കാര്‍ പാര്‍ക്കിങ് സ്ലോട്ടുകളും ബില്‍ഡിങ്ങിനുണ്ടെന്നും അടുത്തവൃത്തങ്ങള്‍ പറഞ്ഞു. 

ഈ പ്രൊജക്റ്റില്‍ ബോളിവുഡ് നടി സണ്ണി ലിയോണിക്കും സംവിധായിക ആനന്ദ് എല്‍ റായിക്കും പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ ഇപ്പോള്‍ തന്നെ നാല് പ്രോപ്പര്‍ട്ടികള്‍ അമിതാഭ് ബച്ചനുണ്ട്. ജത്സ എന്ന പ്രോപ്പര്‍ട്ടിയില്‍ ഭാര്യ ജയ ബച്ചനും അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കുമൊപ്പമാണ് താമസിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം