റിയാസ് സലിം, ഹൻസികയും അഹാനയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഹൻസികയെ ആക്ഷേപിച്ച് റിയാസ് സലീമിന്റെ പോസ്റ്റ്; വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട്, രൂക്ഷ വിമർശനവുമായി അഹാന

18 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയേയും അവരുടെ സുഹൃത്തുകളേയും റിയാസ് ആക്ഷേപിച്ചത് ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്നാണ് അഹാന കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബി​ഗ് ബോസ് ഫെയിം റിയാസ് സലീമിനെതിരെ രൂക്ഷ വിമർശനവുമായി നടി അഹാന കൃഷ്ണ രം​ഗത്ത്. ഇളയ സഹോദരി ഹൻസികയെ സോഷ്യൽ മീ‍ഡിയയിൽ അപമാനിച്ചതുമായി ബന്ധപ്പെട്ടാണ് വിമർശനം. 18 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയേയും അവരുടെ സുഹൃത്തുകളേയും റിയാസ് ആക്ഷേപിച്ചത് ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്നാണ് അഹാന കുറിച്ചത്. 

കഴിഞ്ഞ ദിവസം ഹൻസിക പങ്കുവച്ച വിഡിയോയുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. വിഡിയോയിൽ നിന്ന് ഒരു ഭാ​ഗം മുറിച്ചുമാറ്റി ‘ഹോമോഫോബിയ’ക്കാർ എന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്നാണ് രൂക്ഷ വിമർശനവുമായി അഹാന രം​ഗത്തെത്തിയത്. 

‘18 വയസ്സ് മാത്രം പ്രായമായ ഒരു പെൺകുട്ടിയെയും നിഷ്കളങ്കരായ അവളുടെ കോളജിലെ സഹപാഠികളെയും ഇത്തരത്തിലുള്ള വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിങ്ങൾക്ക് ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ്.’- എന്നാണ് താരം ഇൻ‌സ്റ്റ​ഗ്രാമിൽ കുറിച്ചത്. ഇത് ഒട്ടും സഹിക്കാൻ കഴിയാത്ത അറപ്പുളവാക്കുന്ന ടോക്സിക് ആയ സൈബർ ബുള്ളിയിങ് ആണ്, നിങ്ങൾ ഫേക്ക് ഫെമിനിസ്റ്റുകളാണ് എന്ന ടാഗ്‍ലൈനോടെയാണ് അഹാനയുടെ കുറിപ്പ്.

അഹാനയുടെ മറ്റൊരു സഹോദരിയായ ദിയ കൃഷ്ണയും വിമർശനം ഉന്നയിച്ചു. തന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ് താൻ ഉറക്കമുണർന്നത് എന്നാണ് ദിയ പറഞ്ഞത്. 

ഹൻസിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചൊരു വിഡിയോയിൽ നിന്നൊരു ഭാഗം മുറിച്ചെടുത്തുകൊണ്ടാണ് റിയാസ് ആക്ഷേപ കമന്റുമായി എത്തിയത്. ‘കൃഷ്ണാഷിയാൻ നമ്പർ 2 ഹോമോഫോബിയ, അവളുടെ വിഡ്ഢികളായ സുഹൃത്തുക്കൾ പുറകിലിരുന്ന് പറയുന്നത് കേട്ടോ. എന്നിട്ടും ഈ വിഡിയോ പുറത്തുവിടാൻ അവൾ ധൈര്യം കാണിച്ചത് അറിവില്ലായ്മ കൊണ്ടാണ്. സ്വവർഗ പ്രണയികൾക്കെതിരെ പ്രതികരണം നടത്തുന്നത് സാമൂഹത്തിൽ തങ്ങളുടെ മാന്യത വർധിപ്പിക്കുമെന്ന് ഇന്നത്തെ കുട്ടികൾ തെറ്റിദ്ധരിക്കുന്നുണ്ടോ? എന്തൊരു നാണക്കേട് ആണിത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഈ വിഡിയോ കണ്ടപ്പോൾ ഒരു കുട്ടിയെ വിളിച്ച് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ കൃഷ്ണാഷിയൻസിന് (കർദാഷിയൻസ് 144 പി) എങ്ങനെ ബുദ്ധിജീവി കളിക്കുന്നു എന്നത് കണ്ടിടാണ് ഇപ്പോൾ പ്രതികരിക്കുന്നത്.’ 

പിന്നാലെ റിയാസിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. നിങ്ങൾ ചെയ്ത വിഡ്ഢിത്തരത്തിന് പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടത് എന്നാണ് നടി സന അൽത്താഫ് കുറിച്ചത്. സ്വതന്ത്രയായ ഒരു പെൺകുട്ടിയെ പൊതുമധ്യത്തിൽ ആക്ഷേപിച്ച് സ്വയം വിളിക്കുന്നത് ഫെമിനിസ്റ്റ് എന്നാണ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT