ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഇതൊരു നടിയാണെന്നു പറഞ്ഞാൻ നിങ്ങൾ വിശ്വസിക്കുമോ? വമ്പൻ മേക്കോവറുമായി ബി​ഗ് ബോസ് വിന്നർ

പ്രോസ്‍തറ്റിക് മേക്കപ്പിലൂടെയാണ് ദിവ്യാ അഗര്‍വാള്‍ ഒരു വൃദ്ധനായി രൂപം മാറിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രായമായ ഒരു അപ്പൂപ്പന്‍, ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് മറ്റൊന്നും തോന്നാന്‍ സാധ്യതയില്ല. എന്നാല്‍ കാണുന്നത് ഒരു നടിയെയാണ്. പ്രായമായ ഈ അപ്പൂപ്പന്റെ യഥാര്‍ത്ഥ മുഖമുണ്ട്. വ്യത്യസ്തമായ മേക്കോവറിലൂടെ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ബിഗ് ബോസ് വിന്നറായ ദിവ്യാ അഗര്‍വാള്‍.

പ്രോസ്‍തറ്റിക് മേക്കപ്പിലൂടെയാണ് ദിവ്യാ അഗര്‍വാള്‍ ഒരു വൃദ്ധനായി രൂപം മാറിയിരിക്കുന്നത്. വെബ് ഷോയായ കാര്‍ടെലിനു വേണ്ടിയാണ് ദിവ്യാ അഗര്‍വാളിന്റെ രൂപ മാറ്റം. താരം തന്നെയാണ് തന്റെ അത്ഭുതകരമായ മേക്കോവർ ആരാധകർക്കായി പങ്കുവെച്ചത്. മേക്കോവർ വി‍ഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്തായാലും മികച്ച പ്രതികരണമാണ് താരത്തിന്റെ മേക്കോവറിന് ലഭിക്കുന്നത്. 

കാര്‍ടെല്‍ കണ്ടതിനു ശേഷമുള്ള എന്റെ മൂഡ്. കാര്‍ട്ടെല്ലിന്റെ വിജയത്തിന് ടീമിനെ ഒന്നടങ്കം പ്രശംസിക്കാന്‍ അവസരം കിട്ടിയില്ല. ഷോ മുഴുവന്‍ വളരെ മികച്ചതാണ്. എക്താ കപൂര്‍ എന്നെ വിശ്വസിച്ചതില്‍ നന്ദി. ഈ കഥാപാത്രം എനിക്ക് സിനിമയോടുള്ള ആഗ്രഹവും സ്‌നേഹം കാണിക്കുന്നതാണ്. ഇത് ശ്രദ്ധിച്ച ആദ്യത്തെ ആള്‍ നിങ്ങളാണ്. മേക്കപ്പ് കസേരയില്‍ മണിക്കൂറുകളോളം ഇരുന്നതിലൂടെ എന്നെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരം കിട്ടി. എന്നെ അനുഗ്രഹിക്കുന്നതില്‍ ദേവത്തിന് നന്ദി-ദിവ്യ കുറിച്ചു. ഒടിടിയിലൂടെ മാത്രം സംപ്രേഷണം ചെയ്‍ത ആദ്യ ബിഗ് ബോസിലെ വിജയിയായിരുന്നു താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT