Mastaani Bigg Boss ഇന്‍സ്റ്റഗ്രാം
Entertainment

'എനിക്കായി പണിയെടുക്കുന്ന ഹേറ്റേഴ്‌സിന് നന്ദി, എന്ത് രസാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍'; പുറത്തായതിന് പിന്നാലെ മസ്താനി

എന്റെ പ്രശസ്തിയ്ക്കായി എന്നേക്കാള്‍ നന്നായി അധ്വാനിക്കുന്നു

അബിന്‍ പൊന്നപ്പന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് മസ്താനി. അവതാരകയായ മസ്താനി വൈല്‍ഡ് കാര്‍ഡായിട്ടാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചര്‍ച്ചകളില്‍ നിറയാന്‍ മസ്താനിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഷോയില്‍ അധികനാള്‍ തുടരാന്‍ മസ്താനിയ്ക്ക് സാധിച്ചില്ല.

ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവാദങ്ങളുടെ ഭാഗമായി മാറാനും മസ്താനിയ്ക്ക് സാധിച്ചു. മസ്താനിയുടെ നിലപാടുകള്‍ അകത്തും പുറത്തും വിമര്‍ശിക്കപ്പെട്ടിരുന്നു. പുറത്താകലിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് മസ്താനി. തന്റെ ഹേറ്റേഴ്‌സിന് നന്ദി പറയുകയാണ് മസ്താനി.

''അതെ ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായി. എല്ലാ എപ്പിസോഡുകളും കാണും, എന്നിട്ട് എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കും. എന്റെ ഹേറ്റേഴ്‌സിന് നന്ദി പറയണം. എന്റെ പ്രശസ്തിയ്ക്കായി അവര്‍ എന്നേക്കാള്‍ നന്നായി അധ്വാനിക്കുന്നുണ്ട്. ഫ്രീ പ്രൊമോഷന് നന്ദി ഹേറ്റേഴ്‌സ്. എന്ത് രസാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍'' എന്നാണ് മസ്താനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

തന്റെ പരാജയത്തിന് പിന്നാലെ എന്തുകൊണ്ടാകാം താന്‍ പുറത്തായതെന്ന് മസ്താനി മോഹന്‍ലാലിനോട് പ്രതികരിച്ചിരുന്നു. താന്‍ പുറത്തെ കാര്യങ്ങള്‍ പറയുന്നു, പേഴ്‌സണല്‍ കാര്യങ്ങള്‍ പറയുന്നുവെന്നാണ് വീട്ടിലുള്ളവര്‍ പറയുന്നത്. എന്നാല്‍ താന്‍ അവരെ മിസ് ലീഡ് ചെയ്യാനാണ് ശ്രമിച്ചത്. ബിഗ് ബോസില്‍ നില്‍ക്കാന്‍ നല്ല മനക്കരുത്ത് വേണം. താന്‍ പുറത്താകുമെന്ന് അറിയാമായിരുന്നു. പുറത്തു നിന്ന് കാണുന്നതല്ല ബിഗ് ബോസ് വീട്ടിലെ ജീവിതമെന്നുമാണ് മസ്താനി പറഞ്ഞത്. പ്രേക്ഷകര്‍ താന്‍ പുറത്ത് പോകണം എന്ന് ആഗ്രഹിച്ചതിനാലാണ് പുറത്തായതെന്നും താരം പറഞ്ഞിരുന്നു.

പുറത്താകലിന് മുമ്പാകെ ആദില-നൂറയ്‌ക്കെതിരെ മസ്താനി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ആദിലയും നൂറയും ലെസ്ബിയന്‍ കപ്പിള്‍ ആണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന മസ്താനിയുടെ പ്രസ്താവന വിമര്‍ശിക്കപ്പെട്ടിരുന്നു. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മസ്താനിയെ സഹ മത്സരാര്‍ത്ഥികള്‍ കയ്യടിച്ചും ഡാന്‍സ് ചെയ്തും പുറത്തേക്ക് യാത്രയാക്കിയതും വൈറലായിരുന്നു.

Bigg Boss Malayalam Season 7: Evicted contestant Mastaani says she thankful to her haters who are working hard to make her famouse. will answer all questions after watching all the episodes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഐഎഫ്എഫ്‌കെ പ്രതിസന്ധി നീളുന്നു; ആറ് സിനിമകള്‍ക്ക് വിലക്ക്

കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

SCROLL FOR NEXT