മോഹൻലാലിനും പ്രിയദർശനുമൊപ്പം ബിജു മേനോൻ/ ഫേയ്സ്ബുക്ക് 
Entertainment

ലാലേട്ടന്റെ കാലത്തു ജീവിച്ചു എന്നു പറയാൻ അഭിമാനം, പിറന്നാൾ ആശംസയുമായി ബിജു മേനോൻ

മോഹൻലാലിനും പ്രിയദർശനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം ആശംസ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാലോകം. സോഷ്യൽ മീഡിയ ഫീഡുകൾ പിറന്നാൾ ആശംസകൾകൊണ്ട് നിറയുന്നത്. ഇപ്പോൾ മോഹൻലാലിന് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ബിജു മേനോൻ. മോഹൻലാലിനും പ്രിയദർശനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം ആശംസ കുറിച്ചത്. ലാലേട്ടന്റെ കാലത്ത് ജീവിച്ചു എന്ന് പറയാൻ പോലും അഭിമാനമാണെന്നാണ് ബിജു മേനോൻ പറയുന്നത്. 
‌
ബിജു മേനോന്റെ കുറിപ്പ് വായിക്കാം

മലയാളസിനിമയുടെ വിസ്മയങ്ങൾക്കിടയിൽ നിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷം.പ്രത്യേകിച്ച് ലാലേട്ടന്റെ കാലത്ത്. അഭിമാനമാണ്, എന്നും ലാലേട്ടന്റെ കാലത്ത് ജീവിച്ചു എന്ന് പറയാൻ പോലും. ഈ നടനവിസ്മയം മണ്ണിൽ വിരിഞ്ഞ ദിവസത്തിൽ ,ഒരുപാട് ഒരുപാട് സന്തോഷത്തോടെ, അഭിമാനത്തോടെ, ഹൃദയം നിറഞ്ഞ സ്നേഹത്തോടെ....
പിറന്നാൾ ആശംസകൾ ലാലേട്ടാ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്