വീഡിയോ ദൃശ്യം 
Entertainment

'അടിക്കുമ്പോൾ അമ്മാതിരി അടി അടിക്കണം'; അമ്പരപ്പിക്കാൻ ബിജു മേനോനും പത്മപ്രിയയും; ഒരു തെക്കന്‍ തല്ല് കേസ് ട്രെയിലർ

റോഷൻ മാത്യുവും നിമിഷാ സജയനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ബിജു മേനോൻ നായകനായി എത്തുന്ന ഒരു തെക്കൻ തല്ല് കേസിന്റെ ട്രെയിലർ പുറത്ത്. നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്മപ്രിയയാണ് നായികയാവുന്നത്. 2.25 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ബിജു മേനോന്റേയും പത്മപ്രിയയുടേയും ​ഗംഭീര പ്രകടനമാണ് എടുത്തു പറയേണ്ടത്. റോഷൻ മാത്യുവും നിമിഷാ സജയനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

വേറിട്ട ലുക്കിലാണ് എല്ലാ കഥാപാത്രങ്ങളും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.  80 കളിലെ ഒരു ​ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മികച്ച വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ജിആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്.

പത്മപ്രിയയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ഓണം റിലീസ് ആയിരിക്കും ചിത്ര എത്തുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹുരാഷ്ട്ര ടെക് കമ്പനികള്‍ക്ക് നേരെ ഇറാന്‍, ബഹ്‌റൈനിലെ ആമസോണ്‍ സെന്ററിന് നേരെ ആക്രമണം

'ഹൈ സ്പീഡില്‍' തുടങ്ങി... 'ഹൈ സ്പീഡില്‍' ഒടുങ്ങി! തുടരെ രണ്ടാം മത്സരത്തിലും കെകെആറിന് തോല്‍വി

'ഒരാളേയും ഇവിടെ നിന്നു പുറത്താക്കാൻ പറ്റില്ല, നിങ്ങളാരാണ് എന്നു ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി എന്നു പറയാം'

'എല്‍ഡിഎഫും യുഡിഎഫും ഭക്തരെ വഞ്ചിച്ചു'; ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി മോദി

തുടരെ മൂന്നാം തവണയും ലോകകപ്പ് യോഗ്യത ഇല്ലാതെ അസൂറികള്‍; ഇറ്റാലിയന്‍ ഫുട്‌ബോള്‍ അധ്യക്ഷന്റെ കസേര തെറിച്ചു

SCROLL FOR NEXT