സൊണാലി ഫോഗട്ട് 
Entertainment

ഹൃദയാഘാതം; നടിയും ബിജെപി നേതാവുമായ സോണാലി ഫോഗാട്ട് അന്തരിച്ചു

ദിവസങ്ങള്‍ക്ക് മുന്‍പാണ് സൊണാലി തന്റെ സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയില്‍ എത്തിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ബിജെപി നേതാവും നടിയുമായ സോണാലി ഫോഗാട്ട് അന്തരിച്ചു. ഇന്നലെ രാത്രി ഗോവയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.42 വയസായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് സൊണാലി തന്റെ സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയില്‍ എത്തിയത്. 

ബിഗ് ബോസ് 14 ലാണ് സൊണാലി ഫോഗട്ട് അവസാനമായി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. വൈല്‍ഡ്കാര്‍ഡ് മത്സരാര്‍ത്ഥിയായാണ് അവര്‍ ബിഗ് ബോസില്‍ എത്തിയത്. അതിനുശേഷം അവള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചു.

2019ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ആദംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുല്‍ദീപ് ബിഷ്ണോയിയായിരുന്നു എതിരാളി. 2016ല്‍ 'ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ' എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് സോണാലി ഫോഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹരിയാന്‍വി ചിത്രം 'ഛോറിയാന്‍ ഛോരോന്‍ ഇസ് കാം നഹി ഹോതി'യില്‍ അഭിനയിച്ചു. കൂടാതെ നിരവധി പഞ്ചാബി, ഹരിയാന്‍വി മ്യൂസിക് വീഡിയോകളുടെ ഭാഗമായി. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലും അഭിനയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി