ചിത്രം: ട്വിറ്റർ 
Entertainment

ആടുജീവിതത്തിന്റെ ട്രെയ്‌ലർ ചോർന്നു 

'ഫോർ പ്രിവ്യു' എന്ന് രേഖപ്പെടുത്തിയ ട്രെയിലർ ഭാ​ഗങ്ങളാണ് ലീക്കായത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‌ബ്ലെസി - പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ട്രെയ്‌ലർ ചോർന്നു. 'ഫോർ പ്രിവ്യു' എന്ന് രേഖപ്പെടുത്തിയ ട്രെയിലർ ഭാ​ഗങ്ങളാണ് ലീക്കായത്. യൂട്യൂബിലും ട്വിറ്ററിലുമാണ് ട്രെയ്‌ലറിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.  

നാലര വർഷത്തോളം നീണ്ട ചിത്രീകരണത്തിനൊടുവിൽ ആടുജീവിതം ഈ വർഷം പൂജ റിലീസായി ഒക്ടോബർ 20ന് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

2018 മാർച്ചിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പത്തനംതിട്ടയിൽ ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പിന്നീട് പാലക്കാട്ടും ജോർദ്ദാനിലും, സഹാറ, അൾജീരിയ എന്നിവിടങ്ങളിലും നടന്നു. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അമല പോൾ ആണ് നായിക. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT