കാർത്തിക് ആര്യൻ/ ചിത്രം ട്വിറ്റർ 
Entertainment

നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്‌തു, കാർത്തിക്കിന്റെ ലംബോർഗിനിക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്

ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ട്വിറ്ററിൽ കാർത്തിക്കിന്റെ ലംബോർ​ഗിനിയുടെ ചിത്രവും ട്വീറ്റ് ചെയ്‌തു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്‌ത ബോളിവുഡ് നടൻ കാർത്തിക് ആര്യന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്. ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ട്വിറ്ററിൽ കാർത്തിക്കിന്റെ ലംബോർ​ഗിനിയുടെ ചിത്രവും ട്വീറ്റ് ചെയ്‌തു. എന്നാൽ എത്ര രൂപയാണ് താരത്തിന് പിഴ ചുമത്തിയതെന്ന് വ്യക്തമല്ല. ക്ഷേത്ര ദര്‍ശനത്തിനായി പോയപ്പോഴാണ് താരം നോ പാര്‍ക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്‌തത്.

നിയമം ലംഘിച്ചാൽ നടനായത് കൊണ്ട് പ്രത്യേക പരി​ഗണനയൊന്നും നൽകില്ലെന്ന് പൊലീസ് പറഞ്ഞു. തെലുങ്കിൽ അല്ലു അർജുൻ അഭിനയിച്ച് വമ്പൻ ഹിറ്റായിരുന്ന 'അല വൈകുണ്ഠപുരമലോ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ 'ഷെഹ്‌സാദ'യാണ് കാർത്തിക്കിന്റെ പുതിയ ചിത്രം. രോഹിത് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തിക് ആര്യനും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. കൃതി സനോനാണ് ചിത്രത്തിലെ നായിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'