Entertainment

ബോളിവുഡ് നടി കൃതി സനന് കോവിഡ് സ്ഥിരീകരിച്ചു; റിപ്പോര്‍ട്ട്

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് നടി ചണ്ഡീഗഡില്‍ നിന്ന് തിരിച്ചെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ വരുണ്‍ ധവാന് പിന്നാലെ നടി കൃതി സനനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് നടി ചണ്ഡീഗഡില്‍ നിന്ന് തിരിച്ചെത്തിയത്. എന്നാല്‍ കോവിഡ് പോസിറ്റീവായെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ താരം തയാറായിട്ടില്ല. 

കഴിഞ്ഞ ആഴ്ച വരെ രാജ്കുമാര്‍ റാവുവിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു താരം. മുംബൈയിലേക്ക് തിരിച്ചുവരുകയാണെന്നും താരം ആരാധകരെ അറിയിച്ചിരുന്നു. അതിനിടെ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വിറാള്‍ ഭയാനി കൃതിയെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വൈറലാവുന്നുണ്ട്. താരത്തിന്റെ ചിത്രത്തിനൊപ്പം കോവിഡ് പോസ്റ്റീവ് എന്ന് എഴുതിക്കൊണ്ടാണ് പോസ്റ്റ്. എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും കോവിഡ് ബാധിതയാവുന്നത് നിര്‍ഭാഗ്യമാണ്. അടുത്തിടെയാണ് താരം ചണ്ഡീഗഡില്‍ നിന്ന് തിരിച്ചെത്തിയത്. അവര്‍ ഞങ്ങളോട് പറഞ്ഞത് ഒരു നിമിഷത്തേക്കുപോലും തന്റെ മാസ്‌ക് മാറ്റില്ല എന്നാണ്. - ഭയാനി കുറിച്ചു. താരത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

അടുത്തിടെയാണ് നടന്‍ വരുണ്‍ ധവാനും നീതു കപൂറും കോവിഡ് പോസിറ്റീവായത്. ജുഗ് ജുഗ് ജീയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും കോവിഡ് ബാധിതരാകുന്നത്. ചണ്ഡീഗഡില്‍ തന്നെയായിരുന്നു ഇവരുടേയും ഷൂട്ടിങ്. ഇരുവര്‍ക്കും പുറമെ ചിത്രത്തിന്റെ സംവിധായകന്‍ രാജ് മെഹ്തയും പോസിറ്റീവായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ; 21 മുതല്‍ ജിയോ ഓഹരിക്ക് അപേക്ഷിക്കാം; പ്രൈസ് ബാന്‍ഡ് 1065-1119 രൂപ

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

സോളാർ വേലിക്കായി 20,000 മരങ്ങൾ മുറിക്കാൻ നീക്കം; ചാലക്കുടി ഡിവിഷനിലെ വനനിയമലംഘനങ്ങൾക്കെതിരെ സുപ്രീം കോടതി സമിതിയുടെ ഇടപെടൽ