അനില്‍ അറോറ,അമൃത അറോറ എക്‌സ്
Entertainment

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

പഞ്ചാബി സ്വദേശിയാണ് അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍ അറോറ കുറച്ചു കാലങ്ങമായി വിഷാദത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇദ്ദേഹം കെട്ടിടത്തില്‍ സ്വയം ചാടി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പഞ്ചാബി സ്വദേശിയാണ് അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്സ് പോളികാര്‍പ്പുമായുള്ള വിവാഹത്തില്‍ 1973 ല്‍ മലൈകയും 1981 ല്‍ നടി അമൃത അറോറയും ജനിച്ചു. തന്റെ പതിനൊന്ന് വയസ്സു മുതല്‍ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക പറഞ്ഞിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലൈകയുടെ മുന്‍ ഭര്‍ത്താവും നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന് വിഡിയോയില്‍ അനില്‍ അറോറയുടെ വസതിക്ക് പുറത്ത് അര്‍ബാസ് ഖാന്‍ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് കാണാം. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടിങ് യന്ത്രങ്ങൾ തുറന്നു, കൃത്രിമം നടന്നു’: ബംഗാളിൽ നാടകീയ രംഗങ്ങൾ‌; സ്‌ട്രോങ് റൂമിന് മുന്നില്‍ സംഘര്‍ഷം

വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി; 4 മരണം; 15 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജീപ്പ് 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; നേപ്പാളില്‍ 20 പേര്‍ മരിച്ചു

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ല; നേരിയ മുന്‍തൂക്കം യുഡിഎഫിന്; എല്‍ഡിഎഫിന് ആശ്വാസമായി എക്‌സിറ്റ്‌പോള്‍

സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം (വിഡിയോ)

SCROLL FOR NEXT