രാജ്കുമാര്‍ കൊഹ്‌ലി/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

സംവിധായകന്‍ രാജ്കുമാര്‍ കൊഹ്‌ലി അന്തരിച്ചു

മുംബൈയിലെ വസതിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ കൊഹ്‌ലി അന്തരിച്ചു. 95 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ നാഗിന്‍, ജാനി ദുശ്മന്‍, നൗകര്‍ ബിവി കാ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. 

കുടുംബ സുഹൃത്തായ വിജയ് ഗ്രോവറാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. കുളിക്കാനായി ബാത്ത്‌റൂമില്‍ കയറിയ രാജ്കുമാര്‍ കൊഹ്‌ലി പുറത്തുവരാതെ ഇരുന്നതോടെ മകന്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. അപ്പോഴാണ് നിലത്ത് കിടക്കുന്ന നിലയില്‍ അദ്ദേഹത്തെ കണ്ടത്. ഡോക്ടര്‍മാര്‍ എത്തിയാണ് മരണം സ്ഥിരീകരിച്ചത്. 

1970-80 കാലഘട്ടത്തിലെ ബോളിവുഡിലെ പ്രമുഖ സംവിധായകനായിരുന്നു അദ്ദേഹം. അക്കാലത്തെ സൂപ്പര്‍താരങ്ങളായ സഞ്ജീവ് കുമാര്‍, സുനില്‍ ദത്ത്, ധര്‍മേന്ദ്ര തുടങ്ങിയവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു. ബാദില്‍ കി ആഗ്, രാജ് തിലക്, പതി പത്‌നി ഓര്‍ തവൈഫ് തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകള്‍. നടി നിഷി കൊഹ്‌ലി ഭാര്യയാണ്. അര്‍മാന്‍ കൊഹ്‌ലി മകനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT