മോഹൻലാലും പൃഥ്വിരാജും, പൃഥ്വിരാജ് ബ്രോ ഡാഡി ലൊക്കേഷനിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഡയറക്ടർ സാർ മോണിറ്ററിന് മുന്നിലേക്ക് തിരിച്ചെത്തി, ബ്രോ ഡാഡിക്ക് തുടക്കം; ലൊക്കേഷൻ ചിത്രം

സുപ്രിയ മേനോനാണ് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം ആരാധകർക്കായി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിക്ക് തുടക്കമായി. ഇന്നലെ രാവിലെ ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. സുപ്രിയ മേനോനാണ് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം ആരാധകർക്കായി പങ്കുവെച്ചത്. മോണിറ്ററിന് മുന്നിൽ ഇരിക്കുന്ന പൃഥ്വിരാജാണ് ചിത്രത്തിൽ. 

ഇന്ന് രാവിലെ ഞങ്ങൾ ബ്രോ ഡാഡിക്ക് തുടക്കമിട്ടു, ഡയറക്ടര്‍ സര്‍ വീണ്ടും മോണിറ്ററിന്റെ മുന്നിലേക്ക് തിരിച്ചെത്തി- എന്ന അടിക്കുറിപ്പിലാണ് ചിത്രം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഫാമിലി ഫൺ ത്രില്ലറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിന്റെ പുറത്തേക്ക് മാറ്റിയത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. 

തെലങ്കാനയിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളത്തില്‍ ചിത്രീകരണ അനുമിതിയില്ലാത്തതിനാലാണ് തീരുമാനം. വലിയ നഷ്‍ടമാണ് ഇതുകൊണ്ട് ഉണ്ടായത്. ഇൻഡോര്‍ ഷൂട്ടിംഗിന് എങ്കിലും അനുമതി നല്‍കാമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. കൂടാതെ മലയാളത്തിലെ മറ്റ് സിനിമകളും കേരളത്തിന് പുറത്തേക്ക് ഷൂട്ടിങ് മാറ്റിയിരിക്കുകയാണ്. 

കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT