Jana Nayagan എക്സ്
Entertainment

തലവേദന ഒഴിയാതെ 'ജനനായകന്‍'; കേബിള്‍ ചാനലിലൂടെ സിനിമ സംപ്രേഷണം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

ചിത്രം ലീക്കായ സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് ചിത്രം ജനനായകന്‍ കേബിള്‍ ടിവിയിലൂടെ സംപ്രേഷണം ചെയ്തതിന് ഒരാള്‍ അറസ്റ്റില്‍. കേബിള്‍ ടിവി ഒപ്പറേറ്ററായ എസ് പളനിസ്വാമിയാണ് അറസ്റ്റിലായത്. കരുമതംപട്ടി സ്വദേശിയായ ഇയാള്‍ രാശി കേബിള്‍ ടിവി ഓപ്പറേറ്ററാണ്. ടിവികെ നേതാവ് മോഹനപ്രിയ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഏപ്രില്‍ 11 നായിരുന്നു ജനനായകന്റെ ലീക്കായ പതിപ്പ് പളനിസ്വാമി കേബിള്‍ ടിവിയിലൂടെ സംപ്രേഷണം ചെയ്തത്. ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ലീക്കായ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കേബിള്‍ ടിവിയിലൂടെ സംപ്രേക്ഷണം നടക്കുന്നതും അതില്‍ ഒരാള്‍ അകത്താകുന്നതും. അതേസമയം പളനിസ്വാമി ഒടിടിയില്‍ സ്ട്രീം ചെയ്യുന്ന സിനിമകളും ചാനലിലൂടെ സംപ്രേഷണം ചെയ്യാറുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്.

പളനിസ്വാമിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചാനലിന്റെ ഓഫീസില്‍ നിന്നും കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌കുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും പൊലീസ് അറിയിച്ചു.

വിജയ് ആരാധകര്‍ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ജനനായകന്‍. ജനുവരിയിലായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രം സോഷ്യല്‍ മീഡിയ വഴി ലീക്കായത്. സംഭവത്തില്‍ ആറ് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Cable tv operator arrested for telecasting Jana Nayagan. Vijay film struggles with piracy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി തീ കൊളുത്തി; ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

'ഇഡി റെയ്ഡ് വേണമെന്ന് ഞാന്‍ പറഞ്ഞു, ഉടനെ മോദി ഫോണ്‍ എടുത്ത് കുത്തി'; സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സത്യസന്ധതയ്ക്ക് അംഗീകാരം; മലയാളി യുവാവിനെ ആദരിച്ച് ദുബൈ പൊലീസ്

ഡോ. എ കൗശിഗന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT