തിയറ്ററിനുള്ളില്‍ തീ കത്തിച്ച് ആഘോഷിച്ച് ആരാധകര്‍ എക്സ്
Entertainment

'ക്യാമറാമാൻ ​ഗം​ഗാതോ രാംബാബു'വിന്റെ റീ-റിലീസ്; തിയറ്ററിനുള്ളിൽ 'ക്യാമ്പ് ഫയര്‍' നടത്തി പവൻ കല്യാൺ ആരാധകർ

ആന്ധ്രയിലെ നന്ദ്യാലയിലെ തിയറ്ററിനുള്ളിലാണ് ആരാധകരുടെ അതിരുകടന്ന ആഘോഷം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പവൻ കല്യാൺ സിനിമയുടെ റീ-റിലീസ് തിയറ്ററിൽ തീ കത്തിച്ച് ആ​ഘോഷിച്ച് ആരാധകർ. 2012-ൽ പുരി ​ജ​ഗനാഥ് സംവിധാനം ചെയ്ത ക്യാമറമാൻ ​ഗം​ഗാതോ രാംബാബു എന്ന ചിത്രം ആന്ധ്രയിലെ നന്ദ്യാലയിലെ തിയറ്ററിൽ റീ-റിലീസ് ചെയ്‌തപ്പോഴായിരുന്നു ആരാധകരുടെ അതിരുകടന്ന ആഘോഷം.

പവൻ കല്യാൺ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെ ഒരു കൂട്ടം യുവാക്കൾ തിയറ്ററിനുള്ളിൽ തീ കത്തിച്ച് ചുറ്റും നൃത്തം ചെയ്യുന്ന കാഴ്ച സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തീ ആളിപ്പടരുമ്പോഴും ആരാധകർ ചുറ്റും നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. തിയറ്റർ ഉടമയ്‌ക്ക് വലിയ നാശനഷ്ടമാണ് സംഭവിച്ചത്. എന്നാൽ ഇവർക്കെതിരെ പരാതി നൽകിയോ അറസ്റ്റ് ചെയ്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതാദ്യമായല്ല പവൻ കല്യാണിൻ്റെ ആരാധകർ തീയറ്ററിനുള്ളിൽ അക്രമം അഴിച്ചുവിടുന്നത്. കഴിഞ്ഞ വർഷം സങ്കേതിക തകരാർ മൂലം സിനിമ നിർത്തിയതിന് വിജയവാഡയിലെ ഒരു തിയറ്റർ ആരാധകർ അടിച്ചു തകർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT