Entertainment

'അനുഷ്കയുടെ അടുത്തുപോലും എത്തില്ല, ഇതും നശിപ്പിക്കുമോ?' ഭൂമി പട്നേക്കറിന്റെ ദുർ​ഗാമതിക്ക് വിമർശനം; ട്രെയിലർ

അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാ​ഗമതിയുടെ റീമേക്കായ ദുർ​ഗാമതിയാണ് റിലീസിന് ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അടുത്തിടെ നിരവധി തെന്നിന്ത്യൻ സൂപ്പർഹിറ്റ് സിനിമകളാണ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. അക്ഷയ് കുമാറിനെ നായകനാക്കിയുള്ള കാഞ്ചനയായിരുന്നു കൂട്ടത്തിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയത്. ഇപ്പോൾ ഇതാ അതിന് പിന്നാലെ മറ്റൊരു ഹിറ്റ് ഹൊറർ ത്രില്ലർ കൂടി ഹിന്ദിയിലേക്ക് എത്തുകയാണ്. അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാ​ഗമതിയുടെ റീമേക്കായ ദുർ​ഗാമതിയാണ് റിലീസിന് ഒരുങ്ങുന്നത്. ഭൂമി പട്നേക്കറാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 

ആമസോൺ പ്രൈം വിഡിയോ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറും റിലീസ് ചെയ്തു. എന്നാൽ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കാഞ്ചന എടുത്തു നശിപ്പിച്ചതിനു പുറമെ മറ്റൊരു മികച്ച ചിത്രം കൂടി ഹിന്ദിയിൽ റീമേക്ക് ചെയ്ത് മോശമാക്കുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്റ്. നായിക ഭൂമിയുടേയും അനുഷ്കയുടേയും അഭിനയത്തെ താരതമ്യം ചെയ്തുകൊണ്ടും കമന്റുകൾ എത്തുന്നുണ്ട്. അനുഷ്ക ചെയ്തു ഗംഭീരമാക്കിയ വേഷം ഇനി മറ്റാരും ചെയ്താൽ നന്നാകില്ലെന്നാണ് ആരാധകർ പറയുന്നത്. ഭൂമിയെ പരിഹസിക്കുന്നുമുണ്ട്. 

അടുത്തിടെയാണ് കാഞ്ചനയുടെ ഹിന്ദി റീമേക്കായ ലക്ഷ്മി റിലീസിന് എത്തിയത്. കാഞ്ചനയെ സൂപ്പർഹിറ്റാക്കിയ രാഘവ ലോറൻസാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ചിത്രം വിവാദങ്ങളിൽ നിറഞ്ഞിരുന്നു. അക്ഷയ് കുമാറിന്റെ പ്രകടനവും വിമർശിക്കപ്പെട്ടു. ഭാഗമതി സംവിധാനം ചെയ്ത ജി. അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. ആമസോൺ പ്രൈം വഴി ഡിസംബർ 11ന് ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.  ജയറാം ആയിരുന്നു തെലുങ്ക് പതിപ്പിൽ വില്ലനായി എത്തിയത്. നടൻ ഉണ്ണി മുകുന്ദനും ചിത്രത്തിൽ വേഷമിട്ടു. ഹിന്ദിയിൽ ജയറാമിന്റെ കഥാപാത്രമായി അർഷദ് വാർസി അഭിനയിക്കുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്