ഗായത്രി ജോഷിയും വികാസ് ഒബ്രോയിയും/ഫയല്‍ ചിത്രം 
Entertainment

സ്വിസ് ദമ്പതിമാരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: നടി ഗായത്രി ജോഷിയും ഭര്‍ത്താവും മുംബൈയിലെത്തി

വികാസ് ഒബ്രോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്വിസ് ദമ്പതിമാരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിന് പിന്നാലെ മുന്‍ നടി ഗായത്രി ജോഷിയും ഭര്‍ത്താവ് വികാസ് ഒബ്രോയിയും ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഇരുവരും മുംബൈയിലേക്ക് തിരിച്ചെത്തിയതായി ഒബ്രോയ് ഗ്രൂപ്പാണ് വ്യക്തമാക്കിയത്. 

ഇരുവരും സുരക്ഷിതരാണെന്നും മുംബൈയില്‍ എത്തിയെന്നുമാണ് പത്രക്കുറിപ്പിലൂടെ അവര്‍ വ്യക്തമാക്കിയത്. അതിനിടെ വികാസ് ഒബ്രോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അപകടത്തില്‍ അന്വേഷണം നടക്കുകയാണ്. ഒബ്രോയ് റിയാലിറ്റിയുടെ ചെയര്‍മാനാണ് വികാസ്. 

കഴിഞ്ഞ ദിവസം ഇറ്റലിയിലെ സര്‍ദീനയില്‍ വച്ചാണ് വാഹനാപകടമുണ്ടായത്. ഗായത്രിയും വാകാസും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി ഫറാറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ കാര്‍ കത്തിയതിനെ തുടര്‍ന്ന് ഫറാറിയിലുണ്ടായിരുന്ന സ്വിസ് ദമ്പതികള്‍ മരിക്കുകയായിരുന്നു. ഗായത്രിയും ഭര്‍ത്താവും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഷാരുഖ് ഖാന്‍ നായകനായി എത്തിയ സ്വദേശ് എന്ന ചിത്രത്തിലാണ് ഗായത്രി നായികയായി എത്തിയത്. തടവ് ശിക്ഷയ്ക്ക് ലഭിക്കാവുന്ന കുറ്റമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'