ഷാരുഖ് ഖാനും ​ഗൗരി ഖാനും/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

വിശ്വാസവഞ്ചന; ഷാരുഖ് ഖാന്റെ ഭാര്യ ​ഗൗരി ഖാന് എതിരെ കേസ്

ജസ്വന്ത് ഷാ എന്നയാളാണ് താര പത്നിക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ് കൊടുത്തത്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ; ബോളിവുഡ് നടൻ ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് എതിരെ കേസ്. ജസ്വന്ത് ഷാ എന്നയാളാണ് താര പത്നിക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ് കൊടുത്തത്. ​ഗൗരി ബ്രാൻഡ് അംബാസിഡറായ തുൾസിയാനി എന്ന കെട്ടിട നിർമാണ കമ്പനി ഫ്ലാറ്റ് നൽകാതെ പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. 

ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുൾസിയാനിയുടെ ലഖ്നൗവിലെ ​ഗോൾഫ് സിറ്റി ഏരിയയിലെ ഫ്ളാറ്റ് വാങ്ങാനായി ജസ്വന്ത് ഷാ 86 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ പണം വാങ്ങിയ ശേഷം കമ്പനി അധികൃതർ ഫ്ളാറ്റ് തനിക്ക് കൈമാറിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. 2016ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. 2015ൽ ​ഗൗരി ഖാന്റെ പരസ്യം കണ്ടാണ് താൻ ഫ്ളാറ്റ് വാങ്ങാൻ പണം നൽകിയതെന്നും ഷാ ആരോപിച്ചു. 

ഗൗരി ഖാന് പുറമേ തുൾസിയാനി കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് ചീഫ് മാനേജിങ് ഡയറക്ടർ അനിൽ കുമാർ തുൾസിയാനി, കമ്പനി ഡയറക്ടർ മഹേഷ് തുൾസിയാനി എന്നിവർക്കെതിരെയും ജസ്വന്ത് ഷാ പരാതി നൽകിയിട്ടുണ്ട്. ​ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇന്റീരിയർ ഡിസൈനറായ ​ഗൗരിക്ക് ​ഗൗരി ഖാൻ ഡിസൈൻസ് എന്ന പേരിൽ ഒരു ഇന്റീരിയർ ഡിസൈൻ കമ്പനിയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT