Entertainment

ആഷിക്-ടൊവിനോ ചിത്രത്തിൽ അഭിനയിക്കണോ? 50 പേർക്ക് അവസരം! 

22നും 24വയസിനും ഇ‌ടയിൽ പ്രായം തോന്നിക്കുന്ന 50 യുവതീയുവാക്കൾക്കാണ് അവസരം

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായകനാകുന്ന ആഷിക് അബു ചിത്രം നാരദനിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നു. 22നും 24വയസിനും ഇ‌ടയിൽ പ്രായം തോന്നിക്കുന്ന 50 യുവതീയുവാക്കൾക്കാണ് അവസരം. ചിത്രത്തിന്റെ ആദ്യ ഓഡിഷൻ കോൾ ആണിത്. 

ചിത്രത്തിൽ അന്ന ബെൻ ആണ് നായിക. ഉണ്ണി ആർ ആണ് രചന നിർവഹിക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് 'നാരദൻ'. സിനിമയുടെ ഭാ​ഗമാകാൻ താത്പര്യമുള്ളവർ casting@opmcinemas.com എന്ന മെയിൽ ഐഡിയിലേക്ക് വിവരങ്ങൾ അയച്ചുനൽകാനാണ് അറിയിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

വീണ്ടും ചിക്കുൻ​ഗുനിയ വ്യാപനം, പ്രതിരോധവും ലക്ഷണങ്ങളും

എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ 30 ഒഴിവുകൾ; തിരുവനന്തപുരത്ത് നിയമനം

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒറ്റയടിക്ക് 800 രൂപ കൂടി 1,12,000ലേക്ക്; നാലുദിവസത്തിനിടെ 6000 രൂപയുടെ വര്‍ധന

'ഏട്ടനുണ്ട് കൂടെ...'; കാമറക്കണ്ണുകള്‍ വട്ടമിട്ടെത്തി, ചേട്ടനെ തേടി വിസ്മയ; ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞ പ്രണവ്