ഷെർഷ ഇൻസ്റ്റ​ഗ്രാം
Entertainment

രാജ്യം അതൊരു വികാരമാണ്! ദേശസ്നേഹം ഉണർത്തുന്ന ആ സിനിമകൾ ഒന്നു കൂടി കണ്ടാലോ...

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് ഇത്.

സമകാലിക മലയാളം ഡെസ്ക്

എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ ലഹരിയിലാണ് ഇന്ത്യ. രാജ്യത്തെ ഓരോ പൗരനും ആവേശത്തോടെയും ദേശസ്‌നേഹത്തോടെയും ആഘോഷിക്കുകയും ഓർമിക്കേണ്ടതുമായ ദിവസമാണ് ജനുവരി ഇരുപത്തിയാറ്. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ സന്തോഷ അവസരത്തിൽ ദേശസ്നേഹം ചൊരിയുന്ന ചില ബോളിവുഡ് സിനിമകൾ ഒടിടിയിൽ കണ്ടാലോ.

ല​ഗാൻ

ല​ഗാൻ

ദേശീയ അന്തർ ദേശീയ തലങ്ങളിൽ നിരവധി പുരസ്‍കാരങ്ങൾ നേടിയിട്ടുള്ള ചിത്രമാണ് ലഗാൻ. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് ഇത്. ആമിര്‍ ഖാൻ നായകനായ ചിത്രം 2001ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. ' ഭുവന്‍ ലത' എന്ന കഥാപാത്രമായി ആമിര്‍ ഖാൻ എത്തിയ ഹിന്ദി ചിത്രം സംവിധാനം ചെയ്‍തത് അശുതോഷ് ഗൊവാരിക്കര്‍ ആയിരുന്നു. ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം കാണാം.

ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്

ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്

ആദിത്യ ധറിന്‍റെ സംവിധാനത്തില്‍ 2019ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ആക്ഷന്‍ ചിത്രം. ജമ്മു കശ്‍മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി അര്‍ധരാത്രിയില്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യൻ കമാൻഡോകള്‍ നടത്തിയ മിന്നലാക്രണം പ്രമേമായമായി വരുന്ന ചിത്രമാണ് ഇത്. വിക്കി കൗശല്‍ ആയിരുന്നു നായകൻ. ബോക്സ് ഓഫീസില്‍ മികച്ച വിജയമായിരുന്നു ഉറി. മികച്ച നടനുള്ള ദേശീയ പുരസ്‍കാരം ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലിന് ലഭിച്ചു. സീ 5ലൂടെ ചിത്രം ആസ്വദിക്കാം.

സ്വദേശ്

സ്വദേശ്

നാസയില്‍ ജോലി ചെയ്യുന്ന ശാസ്‍ത്രജ്ഞനായ മോഹൻ ഭാര്‍ഗവ് ആയി ഷാരൂഖ് ഖാൻ അഭിനയിച്ച ചിത്രമാണ് സ്വദേശ്. 2004ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. അശുതോഷ് ഗോവാരിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ബോക്സ് ഓഫീസില്‍ വിജയിക്കാൻ ആയില്ലെങ്കിലും ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.

രംഗ് ദേ ബസന്തി

രംഗ് ദേ ബസന്തി

ആമിര്‍ ഖാനും സിദ്ധാര്‍ഥും ഷര്‍മാന്‍ ജോഷിയും അതുല്‍ കുല്‍ക്കര്‍ണിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് രംഗ് ദേ ബസന്തി. രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ സംവിധാനത്തില്‍ 2006ല്‍ റിപ്പബ്ലിക് ദിനത്തിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മികച്ച ജനപ്രിയ ചിത്രത്തിനുള്ളതടക്കം നാല് ദേശീയ പുരസ്‍കാരങ്ങളും ആ വര്‍ഷം ചിത്രം നേടിയിരുന്നു. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് രംഗ് ദേ ബസന്തി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

തിരംഗ

തിരംഗ

രാജ് കുമാർ, നാനാ പടേക്കർ എന്നിവർ അഭിനയിച്ച് 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് തിരംഗ. ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു. മെഹുൽ കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. അവിസ്മരണീയമായ പ്രകടനങ്ങൾ കൊണ്ടും തീപ്പൊരി സംഭാഷണങ്ങൾ കൊണ്ടും ഇന്നും പ്രേക്ഷകർക്കിടയിൽ ഈ ചിത്രം നിറഞ്ഞു നിൽക്കുകയാണ്. സീ 5 ലൂടെ ചിത്രം ആസ്വദിക്കാം.

കണ്ടിരിക്കാം ഈ സിനിമകളും

റാസി

ബോർഡർ - പ്രൈം വിഡിയോ

ദ് ലെജൻഡ് ഓഫ് ഭ​ഗത് സിങ് - പ്രൈം വിഡിയോ

ഷെർഷ - പ്രൈം വിഡിയോ

കർമ - സീ 5

റാസി - പ്രൈം വിഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT