പീറ്റർ ബ്രൂക്ക് 
Entertainment

സംവിധായകൻ പീറ്റർ ബ്രൂക്ക് അന്തരിച്ചു 

2021ൽ ഇന്ത്യ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ലോകപ്രശസ്ത ബ്രിട്ടീഷ് നാടക–ചലച്ചിത്ര സംവിധായകൻ പീറ്റർ ബ്രൂക്ക് (97) അന്തരിച്ചു. 1974 മു​ത​ൽ പാ​രീ​സി​ൽ ജീ​വി​ച്ച ബ്രൂ​ക്ക് ശ​നി​യാ​ഴ്ച ന​ഗ​ര​ത്തി​ൽ ത​ന്നെ​യാ​ണ് അ​ന്ത​രി​ച്ച​ത്. 2021ൽ ഇന്ത്യ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.  

1925ൽ ​ജൂ​ത കു​ടി​യേ​റ്റ കു​ടും​ബാം​ഗ​മാ​യി പി​റ​ന്ന ബ്രൂ​ക്ക്, ഓ​ക്സ്ഫ​ഡ് വാ​ഴ്സി​റ്റി​യി​ൽ ഉ​ന്ന​ത പ​ഠ​നം ന​ട​ത്തു​ന്ന​തി​നി​ടെ, ബ​ർ​മി​ങ്ഹാം റി​പ​ർ​ടോ​റി തി​യ​റ്റ​ർ സം​വി​ധാ​യ​ക​നാ​യാ​ണ് തുടക്കംകുറിക്കുന്നത്. ലോഡ് ഓഫ് ഫ്ലൈസ് (1963) എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് ഷേയ്ക്സ്പിയർ, മഹാഭാരത നാടകാവിഷ്കാരങ്ങളിലൂടെ വിഖ്യാതനായി. പീറ്റർ വെയ്സിന്റെ മറാട്ട്/ സേഡ് (1966) ഷേയ്ക്സ്പിയറിന്റെ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം (1970) എന്നീ നാടകങ്ങളിലൂടെ മികച്ച സംവിധായകനായി. 1970കളുടെ പകുതിയിൽ ജീൻ ക്ലോഡ് കാരിയറുമായി ചേർന്ന് മഹാഭാരതം നാടകമാക്കാൻ തുടങ്ങിയ ശ്രമം 1985ൽ അവസാനിച്ചു. വിജയകരമായി വേദിയിൽ അവതരിപ്പിച്ച നാടകം പിന്നീട് ടിവി പരമ്പരയുമായി. 

അന്ത‌രിച്ച നടി നടാഷ പാരിയാണ് ഭാര്യ. മക്കളായ ഐറിനയും സൈമണും സംവിധായകരാണ്.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT